ലുവാസ് ഫിൻഗ്ളാസിലെ ചാൾസ്ടൗൺ വരെ നീട്ടുന്നു. പൊതുജനാഭിപ്രായം തേടി

ലുവാസ് ഗ്രീൻ ലൈൻ ഫിങ്‌ലാസ് വരെ നീട്ടും. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ സർക്കാർ തലത്തിൽ ആരംഭിച്ചുവെന്നാണ് സൂചന. ഈ പദ്ധതി സാധ്യമാകുന്നതോടെ വടക്കൻ ഡബ്ലിന്റെ ഉൾപ്രദേശങ്ങളിൽ നിന്നും 30 മിനിറ്റിനുള്ളിൽ നഗരകേന്ദ്രത്തിൽ എത്താൻ സാധിക്കും.

കാബ്രയിലെ ബ്രൂംബ്രിഡ്ജ് മുതൽ ഫിംഗ്ലാസ് വില്ലേജിന്റെ വടക്ക് ചാൾസ് ടൗൺ വരെയുള്ള പ്രദേശങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടും. ഈ സ്ഥലങ്ങളിലെ വിവിധ ഇടങ്ങളിലായി നാല് സ്റ്റോപ്പുകൾ സ്ഥാപിക്കും. കൂടാതെ ഈ പ്രദേശത്തെ രണ്ട് പാലങ്ങളുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടും.

ലുവാസ് ലൈനിനെ 4 കിലോമീറ്റർ ദൂരം കൂടി വ്യാപിപ്പിക്കാൻ ഈ പദ്ധതി സഹായകമാകും. 30,000 പേരെ കൂടി പൊതുഗതാഗതത്തിന്റെ ഭാഗമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (NTA) അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: