പകർച്ചവ്യാധി തൊഴിലില്ലായ്മ വേധനം; അയോഗ്യരാക്കിയവരിൽ നിന്നും 85 പേരെ തിരിച്ച് യോഗ്യരാക്കാൻ നടപടി തുടങ്ങി

അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ  നടത്തിയതിനെ തുടർന്ന് പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്‌മെന്റ് നൽകുന്നതിൽ നിന്നും നിരവധി പേരെ സർക്കാർ അയോഗ്യരാക്കിയിരുന്നു. രാജ്യം വിട്ടുപോയ 2500-ഓളം പേരുടെ പേയ്‌മെന്റുകളാണ് സർക്കാർ വെട്ടികുറച്ചത്. എന്നാൽ ഇവരിൽ 85 പേരുടെ വേതനം നല്കിയേക്കുമെന്ന് സർക്കാർ അറിയിച്ചു.

തൊഴിൽ വകുപ്പും സാമൂഹിക സംരക്ഷണ വകുപ്പും നടത്തിയ അവലോകനങ്ങൾക്കു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളിൽ ഈ വ്യക്തികളുമായി ബന്ധപ്പെടുമെന്നും  വകുപ്പ് അറിയിച്ചു. 350 യൂറോയാണ് പ്രതിവാര തൊഴിലില്ലായ്‌മ വേതനമായി അയർലൻഡ് സർക്കാർ നൽകുന്നത്. വൈറസ്‌ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ വീട്ടിൽ തന്നെ തുടരണമെന്നും അനാവശ്യ വിദേശയാത്രകൾ നടത്തരുതെന്നും സർക്കാർ അറിയിച്ചിരുന്നു.

വിദേശയാത്ര ചെയ്യുന്ന പൗരന്മാർക്ക് യാത്ര കാലഘട്ടത്തിലും അതിനു ശേഷമുള്ള ക്വാറന്റൈൻ പിരീഡിലും തൊഴിൽ അന്വേഷകർക്ക് ലഭിക്കുന്ന ആനുകൂല്യമോ, പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്‌മെന്റോ (PUP) ലഭിക്കില്ലെന്ന് സാമൂഹിക സംരക്ഷണ വകുപ്പ് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പേയ്‌മെന്റ് തുടരുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

കൂടാതെ PUP സ്വീകരിക്കുന്ന ഏതെങ്കിലും പൗരന്  അടിയന്തിരമോ അസാധാരണമോ ആയ സാഹചര്യത്തിൽ വിദേശ യാത്ര നടത്താം. സർക്കാർ അനുമതി ഉണ്ടാകണമെന്ന് മാത്രമേ നിർബന്ധമുള്ളു. സാഹചര്യങ്ങൾ വിലയിരുത്തി സർക്കാർ അനുവാദം നൽകുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: