Friday, August 7, 2020

അയർലൻഡ് മലയാളി പണം തട്ടിയെടുത്തെന്ന ഗുരുതര ആരോപണവുമായി കൗൺസിലർ ബേബി പെരേപ്പാടന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Updated on 30-07-2020 at 8:23 pm

Share this news

അയർലൻഡ് മലയാളി പതിനായിരക്കണക്കിന് യൂറോ തട്ടിയെടുത്തു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചു കൊണ്ട് കൗൺസിലർ ബേബി പെരേപ്പാടൻ രംഗത്തെത്തി. ഡബ്ലിൻ ആഡംസ്ടൗണിൽ താമസിക്കുന്ന പന്തളം സ്വദേശിയായ സോണി എന്നു വിളിക്കുന്ന സോംസൻ മാത്യുവിനെതിരെ പണം തട്ടിയെടുത്തു എന്ന് ആരോപിച്ചുകൊണ്ട് ബേബി പെരെപ്പാടൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. മറ്റൊരു മലയാളി നഴ്‌സിന്റെ ഫാമിലിയെ കൊണ്ടുവരാൻ വേണ്ടി 65000 യൂറോ തട്ടിയെടുത്തു എന്നാണ് പോസ്റ്റിൽ പറയുന്നത്. പലപ്രാവശ്യം പ്രശ്ന പരിഹാരത്തിന് വേണ്ടി ഇടപെട്ടിട്ടും പരിഹാരം ഉണ്ടാകാതെ വന്നപ്പോഴാണ് പബ്ലിക്കായി എഫ് ബി പോസ്റ്റ് ഇടേണ്ടി വന്നത് എന്നും ബേബി പെരെപ്പാടൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ ഇവിടെ വായിക്കാം.

ഈ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള പോസ്റ്റ് ഫേസ്ബുക്കിൽ ഇന്നലെ വന്ന ശേഷം അയർലണ്ടിലെ നിരവധി മലയാളികളിൽ നിന്നായി പണവായ്പ വാങ്ങുന്നതായി അറിയാൻ സാധിച്ചു.
ഇന്നലത്തെ പോസ്റ്റിൽ പ്രതിയുടെ പേര് വയ്ക്കാതിരുന്നതിന്റെ സുപ്രധാന കാരണം ഈ ഫേസ്ബുക് പോസ്റ്റ് കണ്ടിട്ടെങ്കിലും ഒരു പ്രശ്നപരിഹാരത്തിലേക്കു ഈ പ്രതി എത്തിച്ചേരുമെന്ന് കരുതിയാണ്. കഴിഞ്ഞ കുറെ വര്ഷങ്ങളായി അയർലണ്ടിൽ ജീവിച്ച മലയാളികളുടെ പണം അപഹരിക്കുന്ന ഈ തട്ടിപ്പുവീരൻ ഡബ്ലിനിലെ ആഡംസ്ടൗണിലെ സ്ഥിരതാമസക്കാരനും നാട്ടിൽ പന്തളം സ്വദേശിയുമായ ശ്രീ സോംസൻ മാത്യു (സോണി ) ആണ്.

അയർലണ്ടിലെ ജോലി തട്ടിപ്പു വീരൻ്റ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച കൂടുതൽ പരാതികൾ ഉയർന്ന് വരുന്നുണ്ട്. പല തവണ കൂട്ടായ ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചപ്പോഴെല്ലാം ജയിൽവാസം തനിക്കു പുത്തരി അല്ല എന്നും, സമൂഹത്തിലെ ഉന്നത രാഷ്ട്രീയ – പോലീസ് ബന്ധങ്ങളുടെ ആത്മവിശ്വാസവുമാണ് ഈ പ്രതിയെ ക്രമക്കേടുകൾക്ക് പ്രേരിപ്പിക്കുന്നത് എന്നുമാണ് മനസിലാവുന്നത്.

പല അവസരങ്ങളിലായി ചർച്ചകൾക്ക് വിധേയമായെങ്കിലും നാട്ടിലെയും അയർലണ്ടിലെയും ഉന്നതബന്ധങ്ങൾ വിസ്തരിച് നിയമനിഷേധം നടത്തിയാണ് ഈയാൾ ഒരു കൊച്ചു കുടുംബത്തെ ഇന്ന് സാമ്പത്തികപരാധീനതയിൽ എത്തിച്ചിരിക്കുന്നത്.

ഈ സാമ്പത്തിക തട്ടിപ്പിന് വിധേയമായ നഴ്സിൻറെ ഭർത്താവ് ഒരു റേഡിയോളജിസ്റ്റാണ്. കുടുംബത്തോടൊപ്പം ഒരുമിച്ചു അയർലണ്ടിലേക്ക് വരുവാൻ സാധിക്കുമെന്നും, റേഡിയോളജി രെജിസ്ട്രേഷൻ ധ്രുതഗതിയില് നടത്തി ജോലി വാഗ്ദാനം നടത്തിയാണ് കോളജ് പഠനകാലത്തെ സീനിയർ വിദ്യാർത്ഥിയായിരുന്ന ശ്രീ സോംസോൺ ഇവരെ തട്ടിപ്പിന് ഇരയാക്കിയത്. ഒരു പഴയകാല സുഹൃത്തിൻറെ വാക്ചാതുരിയിൽ പെട്ടുപോയ നഴ്സും കുടുംബവും ആദ്യം നൽകിയ രെജിസ്ട്രേഷൻ തുകയ്ക്ക് പുറമെ വീണ്ടും പല ഘട്ടങ്ങളിലായി പണം അയച്ചത് മുൻപ് നൽകിയ പണം നഷ്ടപ്പെടും എന്ന പ്രതിയുടെ ഭീഷണിയിലാണ്.

അയർലണ്ടിന്റെ പൊതുജനമധ്യത്തിൽ ഈ തട്ടിപ്പ് ഒരു ചർച്ച വിഷയമായി. ഈ കുടുംബത്തിൻറെ പ്രശ്നം ഒരു സാമൂഹിക വിഷയമായി പരിണമിച് ഒരു പ്രശ്ന പരിഹാരസാഹചര്യത്തിനായി വിനീതമായി എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിന്മേലുള്ള പ്രതിഷേധ പരിപാടികളെക്കുറിച്ചു ഉടൻ അറിയിക്കുന്നതാണ്. ഇത്തരത്തിലുള്ള തട്ടിപ്പ് ഒരുവിധേനയും ഒരാൾക്കും സംഭവിക്കാതിരിക്കാൻ ഒപ്പം മലയാളി സമൂഹത്തെ പൊതുവിൽ അപമാനിതരാക്കാതിരിക്കാൻ നമുക്ക് ഒന്നിച്ചു അണിചേരാം…………

comments


 

Other news in this section
WhatsApp chat