കേരളത്തിലും താരമായി അയർലണ്ടിലെ മഹാറാണി ജിന്നും ഉടമ ഭാഗ്യ ബാരെറ്റും

അയർലൻഡിലെ കോർക്കിൽ നിന്ന്
നിർമ്മിച്ച് മാർക്കറ്റിൽ വിൽപ്പനയ്ക്കെത്തിയ മഹാറാണി ജിന്നും ഉടമ ഭാഗ്യയും കേരളത്തിലും മാധ്യമ വാർത്തകളിൽ ഇടം നേടി. ഏഴുവർഷം മുമ്പ് അയർലൻഡിൽ എത്തിയ ഭാഗ്യയും പഠനകാലത്ത് കണ്ടെത്തിയ ജീവിത പങ്കാളി റോബർട്ട്‌ ബാരെറ്റും കൂടി കോർക്കിലെ സ്വന്തം ഡിസ്റ്റിലറിയിൽ നിന്ന് ഉൽപ്പാദിപ്പിച്ച് പുറത്തിറക്കിയ മഹാറാണി ജിന്നാണ് കേരളത്തിലെ മാധ്യമങ്ങളിലും വാർത്തയായത്.

മനോരമയും മാതൃഭൂമിയും മംഗളവും ദേശാഭിമാനിയും ഏഷ്യാനെറ്റും കൈരളിയും ന്യൂസ് 18 നും ഉൾപ്പെടെ ഉള്ള മുൻനിര മാധ്യമങ്ങൾ എല്ലാം തന്നെ മഹാറാണി ജിന്നിനെ കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തു. കൂടെ ഭാഗ്യയുടെയും റോബർട്ടിന്റെയും വിശേഷങ്ങളും വാർത്തകളിൽ ഇടം നേടി.മഹാറാണി എന്ന പേരും മലയാളത്തിൽ വിപ്ലവ സ്പിരിറ്റ് എന്ന് എഴുതിയതും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി നങ്ങേലി മുല ചെത്താൻ ഉപയോഗിച്ച വാളിന്റെ ചിത്രം ജിന്നിന്റെ കുപ്പിയിൽ ആലേഖനം ചെയ്തതും എല്ലാം വാർത്തകളിൽ ഇടം പിടിച്ചു. ജിന്നിന്റെ രുചി ഭേദങ്ങളിൽ വയനാടൻ രുചികളും ഇടം പിടിച്ചതും വാർത്താമാധ്യമങ്ങൾ കൗതകത്തോടെ റിപ്പോർട്ട് ചെയ്തു.

വാർത്തകളും മറ്റും നിറഞ്ഞതോടെ ജിന്ന് തേടി ധാരാളം അന്വേഷണങ്ങൾ വരുന്നുണ്ട് എന്ന് ഭാഗ്യ ഫേസ്ബുക്കിലൂടെ അറിയിച്ചു. അപ്രതീക്ഷിതമായി ഹിറ്റായതോടെ കേരളത്തിലും ഇത് വിൽപ്പനക്കായി എത്തിക്കാനുള്ള ശ്രമത്തിലാണ് എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭാഗ്യ അറിയിച്ചു. കേരളത്തിലും അയർലണ്ടിലും പിന്തുണ നൽകിയ എല്ലാ മലയാളികൾക്കും ഭാഗ്യ നന്ദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: