വിമാനത്താവളങ്ങളിലെ പരിശോധനകൾ കർശനമാക്കി സാമൂഹ്യക്ഷേമ വകുപ്പ്

വിമാനത്താവളങ്ങളിലെ പരിശോധനകൾ കർശനമായി തുടരുമെന്ന്  സാമൂഹ്യക്ഷേമ വകുപ്പ് അറിയിച്ചു. വൈറസ്‌ വ്യാപന ഭീഷണി  സാഹചര്യത്തിൽ ആളുകൾ വീട്ടിൽ തന്നെ തുടരണമെന്നും അനാവശ്യ വിദേശയാത്രകൾ നടത്തരുതെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതു മൂലമുണ്ടാകുന്ന തൊഴില്ല്ലായ്മ പ്രതിസന്ധി പരിഹരിക്കുന്നതിനായി   തൊഴിലില്ലായ്‌മ വേതന പദ്ധതിയും സർക്കാർ ആരംഭിച്ചു.

അനാവശ്യമായി പലരും വിദേശയാത്രകൾ ചെയ്യുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടു. തുടർന്ന് വിദേശയാത്രകൾ ചെയ്യുന്നവരെ PUP നൽകുന്നതിൽ നിന്നും ഒഴിവാക്കുമെന്ന് അറിയിച്ചു. ഇത്തരത്തിൽ അയോഗ്യരാക്കിയ നിരവധി പേരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ പുറത്തുവിട്ടിരുന്നു. കൂടാതെ ഐറിഷ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരെ വകുപ്പ് ഉദ്യോഗസ്ഥർ പതിവായി പരിശോധന നടത്തുന്നുണ്ട്.

എന്നാൽ ഇത്തരത്തിലുള്ള പരിശോധനകൾക്കെതിരെ ചോദ്യങ്ങളുമായി എത്തുകയാണ് നിരവധി പേർ. സർക്കാർ അനുകൂല കക്ഷികൾ പോലും വേതനം വെട്ടികുറച്ചതിനെതിരെ ശക്തമായി പ്രതികരിച്ചു.

എന്നാൽ നിയമാനുസൃതമായിട്ടാണ് പരിശോധനകൾ നടത്തുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 2005 ലെ സാമൂഹ്യക്ഷേമ ഏകീകരണ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നടപടി കൈകൊണ്ടതെന്നും വകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: