ചരിത്രത്തിലാദ്യമായി ഡബ്ലിനിലെ ക്രോക്ക് പാർക്കിൽ ഈദ് പ്രാർത്ഥന. ഡബ്ലിൻ ആർച്ച് ബിഷപ്പ് ഉൾപ്പെടെ അതിഥികൾ

ചരിത്രത്തിൽ ആദ്യമായി ഡബ്ലിൻ ക്രോക്ക് പാർക്കിൽ ബക്രീദ് നമസ്കാരം സംഘടിപ്പിച്ചു. പൂർണ്ണമായും കൊറോണ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ നമസ്കാരത്തിൽ ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. ഖുർആനിലെ സൂക്തങ്ങൾ ആലപിച്ചു കൊണ്ട് ആരംഭിച്ച നമസ്കാര പരിപാടിയിൽ Equality and Integration മന്ത്രി Roderic O’ Gorman ഈദ് സന്ദേശം നൽകി. തുടർന്ന് നടന്ന ഈദ് നമസ്കാരത്തിന് ഐറിഷ് മുസ്ലിം പീസ് ആൻഡ് ഇന്റർഗ്രേഷൻ കൗൺസിൽ അധ്യക്ഷനായ Dr Shaykh Dr Umar Al-Qadri നേതൃത്വം നൽകി.ചടങ്ങിൽ എബ്രായ മതങ്ങളുടെ പ്രതിനിധികളായി ഡബ്ലിൻ ആർച്ച് ബിഷപ്പ് Diarmud Martin, Bishop of Glendalough Michael Jackson, and Rabbi Zalman Lent, പങ്കെടുത്തുകൊണ്ടു ഈദ് സന്ദേശം നൽകി.

ഇബ്രാഹിം നബി ദൈവത്തിൻറെ ആവശ്യപ്രകാരം സ്വന്തം മകനെ ബലിയർപ്പിക്കാൻ തയ്യാറായതിന്റെ ഓർമ്മയ്ക്കായിട്ടാണ് ലോകമെമ്പാടും ബലിപെരുന്നാൾ എന്നറിയപ്പെടുന്ന ബക്രീദ് ആഘോഷിക്കപ്പെടുന്നത്. ചരിത്രത്തിലാദ്യമായി ഡബ്ലിൻ ക്രോക്ക് പാർക്ക് സ്റ്റേഡിയം ഈദ് നമസ്കാരത്തിന് വിട്ടു കൊടുക്കാനുള്ള തീരുമാനം എടുത്തപ്പോൾ വിവിധ ഭാഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. അത്തരത്തിൽ ഉള്ള എല്ലാ എതിർപ്പും അവഗണിച്ചാണ് ക്രോക്ക് പാർക്കിൽ ഈദ് നമസ്കാരം നടന്നത്.

ഗെയിലിക്ക് കായികമത്സരങ്ങൾ പ്രോത്സാഹിപ്പിച്ച ബിഷപ്പ് തോമസ് ക്രൊക്കിന്റെ സ്മരണയ്ക്ക് ആയിട്ടാണ് ക്രോക്ക് പാർക്ക് സ്റ്റേഡിയം ഡബ്ലിനിൽ നിർമ്മിച്ചത്. വൈകാരികമായ ബന്ധമാണ് ക്രോക്ക് പാർക്ക് സ്റ്റേഡിയം ആയി ഐറിഷു ജനതക്ക് ഉള്ളത്. സ്വാതന്ത്ര്യ സമര കാലത്ത്
ബ്രിട്ടീഷ് പട്ടാളക്കാർ കൊന്ന നിരവധി ഐറിഷുകാരുടെ സ്മരണ കുടീരം കൂടിയാണ് ഈ സ്റ്റേഡിയം. 2001 വരെ ബ്രിട്ടനിലെ പോലീസുകാർക്കും
പട്ടാളക്കാർക്കും സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. ദേശീയതയുടെ പ്രതീകമായി കൂടിയാണ് ക്രോക്ക് പാർക്ക് സ്റ്റേഡിയത്തെ ഐറിഷുകാർ കണക്കാക്കുന്നത്. കോവിഡ് പ്രതിരോധത്തിന് ഭാഗമായി ഇൻഡോർ പരിപാടികൾ നിരോധിച്ച സാഹചര്യത്തിൽ ഈദ് നമസ്കാരത്തിനായി ക്രോക്ക് പാർക്ക് സ്റ്റേഡിയം തുറന്നു കൊടുത്തത് ഐറിഷ് ജനതയുടെ നാനാത്വത്തെ അംഗീകരിക്കുന്ന മനസാണ് കാണിക്കുന്നതെന്നും Shaykh Umar al-Qadri ചൂണ്ടിക്കാണിച്ചു

Share this news

Leave a Reply

%d bloggers like this: