മഹാമാരിയൊടൊപ്പം ജീവിതചിലവുകൾ കുറച്ചും, സമ്പാദ്യം വർധിപ്പിച്ചും ഐറിഷ് ജനത

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. യാത്ര വിലക്കുകൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ ജനങ്ങൾ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സമ്പാദ്യമേഖലയിൽ വൻകുതിപ്പാണ് ഉണ്ടാക്കിയത്. ഈ ഘട്ടത്തിൽ ജനങ്ങളുടെ സമ്പാദ്യം വർദ്ധിച്ചു. സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ ബാങ്ക് നിക്ഷേപം 5.3 ബില്യൺ യൂറോയായി ഉയർന്നുവെന്ന് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷങ്ങളിലെയും ജൂൺ വരെയുള്ള സമ്പാദ്യം വെറും 2 ബില്യൺ യൂറോയായിരുന്നു.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഉപഭോക്തൃ ചെലവ് കുറച്ചു. അതേസമയം തൊഴിൽ നഷ്ടപ്പെട്ടവർക്കും വരുമാനം ലഭിക്കാൻ ഗവൺമെന്റിന്റെ വേതന പദ്ധതികൾ സഹായിച്ചു.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കുടുംബാംഗങ്ങൾ വീടുകളിൽ തന്നെ തുടരുന്നതിന് കാരണമായി. ശിശു സംരക്ഷണം, ഗതാഗതം, വിനോദ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ പണം ചെലവഴിക്കുന്നത് ലാഭിക്കാൻ ഇതിലൂടെ സാധിച്ചു.

സർക്കാറിന്റെ ജൂലൈ മാസത്തെ സാമ്പത്തിക പാക്കേജ് കഴിഞ്ഞയാഴ്ച ധനമന്ത്രി പാസ്ചൽ ഡൊനോഹോ പ്രഖ്യാച്ചിരുന്നു. ലോക്ക്ഡൗൺ പീരീഡിൽ സമ്പാദ്യത്തിൽ വൻ വർധനയുണ്ടായതായി അദ്ദേഹവും അഭിപ്രായപ്പെട്ടു.

സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിന് സമ്പാദ്യത്തോടൊപ്പം വിപണനവും ആവശ്യമാണ്. അതിനാൽ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി നിരവധി നികുതി ആനുകൂല്യങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയത്.

സെപ്റ്റംബർ മുതൽ ആറ് മാസത്തേക്ക് VAT-ന്റെ സ്റ്റാൻഡേർഡ് നിരക്ക് 23%-ൽ നിന്ന് 21%-ആയി കുറയ്ക്കും. ഇത് ചരക്കുകളുടെയും സേവനങ്ങളുടെയും വില കുറയ്ക്കുന്നതിനു സഹായകമാകുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: