ചൂടുള്ള കാലാവസ്ഥയിൽ അവധി ദിനങ്ങൾ ആഘോഷപൂരിതമാക്കിയാലോ!

വാരാന്ത്യത്തിലെ അവധി ദിനങ്ങൾ ആസ്വദിക്കാൻ അനുയോജ്യമായ കാലാവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മെറ്റ് ഐറാൻ. രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിൽ സൂര്യന്റെ സാന്നിധ്യം അനുഭവപ്പെടും.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഡബ്ലിനിലെ റോഡുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തെക്ക് കിഴക്കൻ പ്രദേശങ്ങളിലേക്ക് അവധി ദിനങ്ങൾ ചെലവഴിക്കാൻ പോയവരാകാം ഇതിലധികവും.

കിൽകെന്നി, കാർലോ എന്നീ സതേൺ പ്രദേശങ്ങളിൽ ചൂടുള്ള കാലവസ്ഥ അനുഭവപ്പെടും. വിക്ലോയിലെ കൗണ്ടിയിലെ ബ്രിട്ടാസ് ബേ, നിന്നും സൗത്ത് വെക്സ്ഫോർഡ് തീരത്ത് Curracloe, Tramore, Waterford, എന്നിവിടങ്ങളിലും ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും.

അവധിദിന യാത്രകൾ നടത്തുന്നവർ ജാഗ്രത പാലിക്കണം. ഫേസ്മാസ്ക്, ശാരീരിക അകലം തുടങ്ങി എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പാലിക്കണം.

Share this news

Leave a Reply

%d bloggers like this: