ഒരു കൂട്ടം ആളുകളെ സംരക്ഷിക്കാൻ നമുക്ക് സ്വയം ഒറ്റപ്പെടാം

കോവിഡ് -19 സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കരകയറുന്ന അയർലൻഡിൽ വീണ്ടും രോഗവ്യാപന സാധ്യത ഉയരുന്നു. ഈ ഘട്ടത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. രോഗലക്ഷണങ്ങൾ പ്രകടമായതിനു ശേഷവും പലരും ഐസൊലേറ്റ് ചെയ്യുന്നില്ല. ഇത് മറ്റ് ആളുകളിലേക്കും രോഗം പകരുന്നതിന് കാരണമാകുന്നുവെന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ Ronan Glynn പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ 38 പേർക്ക് രോഗം സ്ഥിതീകരിച്ചു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടികൾ നാഷണൽ പബ്ലിക് ഹെൽത്ത്‌ എമർജൻസി ടീം (NPHET) സ്വീകരിക്കും.

കോവിഡ് രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തിയവരിൽ ബഹുഭൂരിപക്ഷം പേരും സ്വയം ഒറ്റപ്പെടൽ നടത്തിയിട്ടില്ലെന്ന് ഇന്നലെ പുറത്തുവന്ന ഒരു സർവ്വേ റിപ്പോർട്ട് പറയുന്നു. രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ഒറ്റപ്പെടേണ്ടത് അനിവാര്യമാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കുക. അവശ്യ യാത്രകളിൽ കഴിവതും കോവിഡ് ട്രാക്കർ ഉപയോഗിക്കുക. ഇത് വൈറസ്‌ ബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: