സുരക്ഷ സംവിധാനമാണെങ്കിലും ഇരിപ്പ് അസ്ഥാനത്തായാൽ എടുത്തു മാറ്റുക തന്നെ വേണം

ഡബ്ലിൻ എയർപോർട്ടിലെ McDonald റെസ്റ്റോറന്റിലെ CCTV ക്യാമറകൾ നീക്കം ചെയ്തു. റെസ്റ്റോറന്റിന്റെ ടോയ്‌ലറ്റിൽ സ്ഥാപിച്ചിരുന്ന ക്യാമറകളാണ് നീക്കം ചെയ്തത്. CCTV ക്യാമറകൾ ടോയ്‌ലെറ്റിൽ സ്ഥാപിച്ചതിനെതിരെ ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷന് ലഭിച്ച പരാതിയെ തുടർന്നാണ് ക്യാമറകൾ നീക്കം ചെയ്തത്.

ടോയ്‌ലറ്റ് ഏരിയയുടെ വാതിലിൽ സ്ഥിതി ചെയ്യുന്ന ക്യാമറകൾ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കും. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇതെന്നും ഉയർത്തിക്കാട്ടിയാണ് പരാതിക്കാരൻ കമ്മീഷന് പരാതി നൽകിയത്.

റെസ്റ്റോറന്റിലെ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നവർ പലപ്പോഴും അവ മോശമായി കൈകാര്യം ചെയ്യാറുണ്ട്. വർദ്ധിച്ചുവരുന്ന ഈ സാമൂഹിക വിരുദ്ധ സ്വഭാവം ചെറുക്കേണ്ടത് റെസ്റ്റോറന്റിന്റെ നിലനിൽപിന് അത്യാവശ്യമാണ്. അതിനാലാണ് ക്യാമറകൾ സ്ഥാപിച്ചതെന്ന് റെസ്റ്റോറന്റ് അധികൃതർ പറഞ്ഞു. പരാതികൾ ഉയർന്നതിനെ തുടർന്ന് അവ നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: