ബ്ലാക്ക് റോക്ക് ക്ലിനിക്കിന്റെയും ഹെർമിറ്റേജിന്റെയും ഉടമസ്ഥാവകാശം ലഭിച്ചു; റെഗുലേറ്ററി ബോർഡിനു മുന്നിൽ ഗുഡ്മാൻ ആയി Larry Goodman

നിരന്തരമായ വാഗ്‌വാദങ്ങൾക്കും കോടതി നടപടികൾക്കുമൊടുവിൽ അനുകൂല വിധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് വ്യവസായിയായ Larry Goodman.

Breccia വ്യവസായ ഗ്രൂപ്പിന്റെ ഉടമസ്ഥനാണ് Goodman. അദ്ദേഹവും ബ്ലാക്ക് റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനായ Dr Joseph Sheehan, സ്ഥാപക നിക്ഷേപകനായ John Flynn എന്നിവർ തമ്മിൽ ഏറെ നാളായി നടന്ന നിയമ യുദ്ധമാണ് കോടതിവിധിയെ തുടർന്ന് അവസാനിച്ചത്.

സ്റ്റേറ്റ് കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ (CCPC)- ആണ് ഗുഡ്മാന് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. ഈ വിധിയിലൂടെ സ്വകാര്യ ആശുപത്രിയായ ബ്ലാക്ക് റോക്ക് ക്ലിനിക്കിന്റെയും ഹെർമിറ്റേജിന്റെയും ഉടമസ്ഥാവകാശം ഗുഡ്മാന് ലഭിച്ചു.

ബ്ലാക്ക് റോക്ക് ക്ലിനിക്കിൽ Tullycorbett Ltd, Xroon Ltd എന്നിവയ്ക്കുള്ള ഓഹരികൾ വാങ്ങാൻ Portlon Trust-ന്റെ അനുബന്ധ കമ്പനികളായ Parma Investments, Breccia എന്നിവയ്ക്ക് ഈ വിധിയിലൂടെ സാധിക്കും. Dr Joseph Sheehan-ന്റെ കൈവശമുള്ള ഓഹരികൾ വാങ്ങാനും Parma Investments-ന് കോടതി അനുമതി നൽകി.

Share this news

Leave a Reply

%d bloggers like this: