Sunday, September 27, 2020

അയർലണ്ടിൽ സൈക്കിളിലേറുന്ന ആരോഗ്യവും സമ്പാദ്യവും

Updated on 04-08-2020 at 7:55 pm

Share this news

സൈക്കിൾ യാത്രയുടെ മേന്മകൾ ഉപയോഗപ്രദമാക്കുകയാണ് അയർലണ്ടിലെ ജനങ്ങൾ ഇന്ന്.
ആരോഗ്യത്തിനും സമ്പാദ്യത്തിനും ഒരുപോലെ പ്രയോജനപ്രദമാണ് സൈക്കിൾ യാത്രയെന്ന തിരിച്ചചറിവിൽ നിന്നാണത്.

അയർലണ്ടിലെ റോഡുകളുടെ മേന്മയാണ് ജനങ്ങൾ സൈക്കിൾ യാത്രകൾ ശീലമാക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം. നഗരത്തിന്റെ തിരക്കേറിയ പല പ്രദേശങ്ങളിലും സൈക്കിൾ യാത്രക്കും കാൽനടയാത്രക്കാർക്കുമായി പ്രതേക പാതകൾ ഒരുക്കിയിട്ടുള്ളതും കാരണമാണ്.

ജൂലൈ മാസം സർക്കാർ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സൈക്ലിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉത്തേജക പാക്കേജിന്റെ ഭാഗമായി നികുതി ആനുകൂല്യങ്ങൾ വർധിപ്പിച്ചു. നോൺ-ഇലക്ട്രിക് സൈക്കിളുകൾക്ക് 1,250 യൂറോയായും പെഡൽ അസിസ്റ്റ് ഇലക്ട്രിക് സൈക്കിളുകൾക്ക് 1,500 യൂറോയായും ഉയർത്തി.

കാർ പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് അവയുടെ അറ്റകുറ്റപ്പണി, ഇന്ധനം തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി വരുന്ന തുക വളരെ വലുതാണ്. ഇത്തരത്തിൽ ചെലവാകുന്നതിന്റെ പകുതിയിൽ താഴെ മാത്രമേ സൈക്കിളിനായി ചെലവാകുന്നുള്ളു. ഈ യാഥാർത്ഥ്യക്കൾ സൈക്കിൾ വിപണിയിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.

comments


 

Other news in this section
WhatsApp chat