Saturday, September 26, 2020

നിസഹയരെ സഹായിച്ചവർ ദുരിതത്തിൽ; ജീവിതാവസാനത്തിൽ ഒരുപാട് പേർക്ക് താങ്ങായവർക്കിട്ട് താങ്ങരുതേ

Updated on 04-08-2020 at 8:15 pm

Share this news

പകർച്ചവ്യാധി മനുഷ്യരാശിക്ക് ഏൽപ്പിച്ച ആഘാതം ചെറുതൊന്നുമല്ല. സാമൂഹിക, സാമ്പത്തിക, ആരോഗ്യ മേഖലകളിൽ ഇതുമൂലമുണ്ടായ അലയൊലികൾ ഇതുവരെ മാറിയിട്ടുമില്ല.

എങ്കിലും പകർച്ചവ്യാധി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകയറാൻ എല്ലാ മേഖലയിലെ തൊഴിലാളികൾക്കും സഹായങ്ങൾ ലഭിക്കുകയുണ്ടായി. എന്നാൽ ഇവയൊന്നും ലഭിക്കാത്ത ഒരു കൂട്ടം ആളുകൾ നമുക്കിടയിൽ ഉണ്ട് എന്ന് അവർ തന്നെ നമ്മളെ ഓർമപ്പെടുത്തുകയാണ്.

ആരോഗ്യപ്രവർത്തകരെയും നഴ്സിംഗ് ഹോം സ്റ്റാഫുകളെയും പോലെതന്നെ ആരോഗ്യമേഖലയിലെ തൊഴിലാളികളാണ് ഹോം കെയർ വർക്കേഴ്സും. പ്രായമായവരേയും വൈകല്യമുള്ളവരേയും ശുശ്രൂഷിക്കുന്നവരാണ് ഹോം കെയർ വർക്കേഴ്സ്.

പകർച്ചവ്യാധി വ്യാപനം ശക്തമായതു മുതൽ തൊഴിലും ശമ്പളവും നഷ്ടപ്പെട്ടിരിക്കുകയാണ് ഇവർക്കും.
ജോലി നഷ്ടമായ ദിവസങ്ങളിലെ ശമ്പളം ലഭിക്കുമോ എന്ന ആശങ്കയിലാണ് ഇവർ. വൈറസ്‌ വ്യാപനത്തെ ഭയന്ന് തൊഴിൽ നൽകാത്ത സാഹചര്യവും നിലനിൽക്കുന്നുമുണ്ട്.

പ്രായമായവരെ കൊക്കൂണിങ് ചെയ്തതും ഹോം കെയർ വർക്കേഴ്സിന് തിരിച്ചടിയായി. HSA സഹായം നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. PPE കിറ്റുകളോ ഫേസ്മാസ്‌ക്കുകളോ പോലും ലഭിച്ചിട്ടില്ലെന്നും ഹോം കെയർ വർക്കേഴ്സ് പറഞ്ഞു. ക്ലൈന്റുകളിൽ നിന്നും രോഗം ബാധിച്ചവരുടെ നില ഇതിനെക്കാൾ ദുഷ്കരമാണെന്നും ഇവർ പറയുന്നു.

comments


 

Other news in this section
WhatsApp chat