Wednesday, September 23, 2020

ഗ്രാമവികസനത്തിന് 2.8 മില്യൺ യൂറോയുടെ പദ്ധതിയുമായി മാർട്ടിൻ സർക്കാർ

Updated on 04-08-2020 at 8:21 pm

Share this news

ഗ്രാമങ്ങൾക്കായി 2.8 മില്യൺ യൂറോയുടെ പദ്ധതി മന്ത്രി ഹെതർ ഹംഫ്രീസ് പ്രഖ്യാപിച്ചു. ഗ്രാമങ്ങളുടെയും ചെറുനഗരങ്ങളുടെയും വികസനമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കോവിഡ് -19 പകർച്ചവ്യാധിയെ തുടർന്ന് ഗ്രാമപ്രദേശങ്ങളിലുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതി അയർലണ്ടിലെ 106 ഗ്രാമങ്ങൾക്കും ചെറുനഗരങ്ങൾക്കും പ്രയോജനപ്രദമാകും. ഗ്രാമീണ മേഖലയിലെ വ്യവസായങ്ങൾക്കും സഹായം നൽകും.

നടപ്പാതകളുടെ വികസനം, അഭയ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ മെച്ചപ്പെടുത്തൽ, കളിസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള
പദ്ധതികൾ, സൈക്കിൾ കഫേകൾ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

comments


 

Other news in this section
WhatsApp chat