മാസ്കുകൾ രക്തത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുമോ? ഡബ്ലിനിലെ ഡോക്ടറുടെ പരീക്ഷണ വീഡിയോ വൈറൽ

കോവിഡ് നിയന്ത്രണത്തിന് അയർലണ്ടിലെ കടകളിൽ   മാസ്കുകൾ നിർബന്ധമാക്കുമ്പോൾ പല കോണുകളിൽ നിന്നും ആശങ്ക ഉണ്ടാവുന്നുണ്ട്. മാസ്കുകൾ ധരിക്കുന്നത് രക്തത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുമെന്നാണ്  ആശങ്ക.  ബന്ധപ്പെട്ട് ഡബ്ലിനിലെ ഡോക്ടർ നടത്തിയ പരീക്ഷണ വീഡിയോ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായി.

ഡബ്ലിനിലെ ജോലി ചെയ്യുന്ന ജി.പി Dr Maitiú Ó Tuathail ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറൽ ആയത്. ആറ് മാസ്കുകൾ ധരിക്കുകയും അതെ സമയം തന്നെ ഓക്സിജൻ അളവ് കണക്കാക്കാൻ വിരലിൽ Pulse-oximeter കണക്ട് ചെയ്യുകയും ചെയ്തു.മാസ്കുകളുടെ എണ്ണം കൂട്ടിയിട്ടും നിരക്കിൽ മാറ്റം ഇല്ലാതെ തുടരുന്നു.

ഏഴ് ലക്ഷത്തിൽ അധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
Frontline health care workers – നെ സഹായിക്കാനും പിന്തുയ്ക്കാനും Heroes-Aid എന്ന NGO -യുടെ   സ്ഥാപകൻ   കൂടിയാണ്  Dr Ó Tuathail.

Share this news

Leave a Reply

%d bloggers like this: