Wednesday, September 23, 2020

വൈറസ്‌ വ്യാപന സാധ്യതയുണ്ടെന്ന ആരോഗ്യ വിദഗ്ദ്ധരുടെ റിപ്പോർട്ട്; അയർലണ്ടിൽ മാർഗ്ഗനിർദ്ദേശങ്ങൾ വീണ്ടും കർശനമാക്കുന്നു

Updated on 06-08-2020 at 10:35 am

Share this news

ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച മുതൽ ഫേസ് മാസ്ക് നിർബന്ധമാക്കുന്നു. കഴിഞ്ഞ മാസം രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ ഫേസ്മാസ്ക് നിബന്ധമാക്കിയിരുന്നു.

പകർച്ച വ്യാധിക്കെതിരെയുള്ള പോരാട്ടത്തിൽ സർക്കാർ നിർദ്ദേശങ്ങൾ എല്ലാം ജനങ്ങൾ പാലിക്കുന്നുണ്ട്‌.  അതുപോലെ തന്നെ വരും ദിവസങ്ങളിൽ ആരോഗ്യ വകുപ്പും സർക്കാരും നൽകുന്ന നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കണമെന്ന്  പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അഭ്യർത്ഥിച്ചു. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ നാലാംഘട്ടം മാറ്റിവച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

ഭക്ഷണ വില്പന ഇല്ലാത്ത പബ്ബുകൾ ഉടൻ തുറക്കില്ല. ഹോട്ടൽ ബാറുകൾ, നൈറ്റ്ക്ലബ്ബുകൾ, കാസിനോകൾ എന്നിവയും തുറക്കില്ല. ഓഗസ്റ്റ് 31 ന് ശേഷം മാത്രമേ പബ്ബുകൾ തുറക്കുന്നതു സംബന്ധിച്ചുള്ള അവലോകനങ്ങൾ നടത്തുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡോർ, ഔട്ട്‌ഡോർ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം വർദ്ധിപ്പിക്കില്ല. GAA – ലീഗ് ഓഫ് അയർലൻഡ് മത്സരങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകരെ വിഷമത്തിലാക്കിയിരിക്കുകയാണ് ഈ നിർദ്ദേശങ്ങൾ.

comments


 

Other news in this section
WhatsApp chat