Sunday, September 27, 2020

കൊവിഡ് പ്രതിസന്ധികൾക്കിടയിലും നിരവധി തൊഴിലവസരങ്ങളുമായി ഐറിഷ് റെയിൽ

Updated on 06-08-2020 at 10:55 am

Share this news

നിരവധി തൊഴിലവസരങ്ങളാണ് ഐറിഷ് റെയിൽ സർവീസിൽ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. DART എക്സ്പാൻഷൻ പ്രോജക്ട് മാനേജർ, DART എക്സ്പാൻഷൻ അസിസ്റ്റന്റ് പ്രോജക്ട് മാനേജർ, ലീഡ് എന്റർപ്രൈസ് ആർക്കിടെക്റ്റ്, ഡാറ്റാ അനലിറ്റിക്സ് ആൻഡ് ഇന്റലിജൻസ് മേധാവി, പ്രോജക്ട് മാനേജ്‌മെന്റ് ഓഫീസ് മേധാവി എന്നീ തസ്തികകളിലാണ് നിലവിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

DART എക്സ്പാൻഷൻ പ്രോജക്ട് മാനേജർ :

യോഗ്യത : എഞ്ചിനീയറിംഗ് / പ്രൊജക്റ്റ്‌ മാനേജ്മെന്റിൽ ബിരുദം, പ്രൊജക്റ്റ്‌ മാനേജ്മെന്റിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തിപരിചയം, ലീഡർഷിപ് സ്‌കിൽ എന്നിവ അനിവാര്യം. എഞ്ചിനീയേഴ്സ് അയർലണ്ട് /അംഗീകൃത പ്രൊഫഷണൽ ബോഡിയിൽ അംഗമായിരിക്കണം.

ശമ്പളം : € 73,990 -, 8 82,678

അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 7 (വെള്ളിയാഴ്ച).

DART എക്സ്പാൻഷൻ അസിസ്റ്റന്റ് പ്രോജക്ട് മാനേജർ :

യോഗ്യത : എഞ്ചിനീയറിംഗ് / പ്രൊജക്റ്റ്‌ മാനേജ്മെന്റ് ബിരുദം. സമാന മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ശമ്പളം : €42,174 – 73,566

അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 7 (വെള്ളിയാഴ്ച).

ലീഡ് എന്റർപ്രൈസ് ആർക്കിടെക്റ്റ്:

യോഗ്യത : കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യയോഗ്യത, TOGAF, ITIL / PRINCE II എന്നിവ ഉണ്ടായിരിക്കണം. സമാന മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 (തിങ്കളാഴ്ച).

ഡാറ്റാ അനലിറ്റിക്സ് ആൻഡ് ഇന്റലിജൻസ് മേധാവി:

യോഗ്യത : കമ്പ്യൂട്ടർ സയൻസ് / തത്തുല്യയോഗ്യത, ഡാറ്റാ അനലിറ്റിക്സ്, ITIL / PRINCE II എന്നിവ ഉണ്ടായിരിക്കണം. സമാന മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 7 (വെള്ളിയാഴ്ച).

പ്രോജക്ട് മാനേജ്‌മെന്റ് ഓഫീസ് മേധാവി:

യോഗ്യത : പ്രോജക്റ്റ് മാനേജ്മെന്റ് അല്ലെങ്കിൽ തത്തുല്യം, ITIL, PRINCE II, എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. സമാന മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 7 (വെള്ളിയാഴ്ച).

comments


 

Other news in this section
WhatsApp chat