Sunday, September 27, 2020

ടിക് ടോക്ക് അയർലണ്ട്

Updated on 07-08-2020 at 10:29 am

Share this news

കോടിക്കണക്കിന് ഉപഭോക്താക്കളുമായി മൊബൈൽ ആപ്ലിക്കേഷൻ രംഗത്ത് തരംഗമായ ടിക് ടോക്ക് ഇനി അയർലണ്ടിലും നിക്ഷേപം നടത്തും. യൂറോപ്പിലെ ടിക് ടോക്കിന്റെ ആദ്യ ഡാറ്റാ സെന്റർ അയർലൻഡിൽ പ്രവർത്തനമാരംഭിക്കും.

4.2 മില്യൺ യൂറോയുടെ നിക്ഷേപം  നടത്തുമെന്നാണ് സൂചന. നൂറുകണക്കിന് തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും. കൂടാതെ ടിക് ടോക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് കൂടുതൽ പരിരക്ഷ നൽകാനും ഇതിലൂടെ സാധിക്കും.

യൂറോപ്പിൽ ഡാറ്റ സെന്റർ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞാൽ ഉപയോക്താക്കളുടെ വിവരങ്ങൾ ഈ  കേന്ദ്രത്തിൽ സംഭരിക്കപ്പെടും. നിലവിൽ വിവരങ്ങൾ സൂക്ഷിക്കുന്ന US, സിംഗപ്പൂർ ഡാറ്റാ സെന്ററുകളിലാണ്. ഇതിനു പകരം അയർലണ്ടിലെ ഡാറ്റാ സെന്ററിൽ വിവരങ്ങൾ സംഭരിക്കപ്പെടും.

2022 -ഓടു കൂടി ഡാറ്റാ സെന്റർ  പ്രവർത്തനമാരംഭിക്കുമെന്നാണ് സൂചന.
IDA അയർലണ്ടുമായി ചേർന്നാണ് ടിക്ക്ടോക്ക് രാജ്യത്ത് പ്രവർത്തനമാരംഭിക്കുക.

സുരക്ഷാ കാരണങ്ങളാൽ ആപ്ലിക്കേഷൻ നിരോധിക്കാൻ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ആഴ്ച US പ്രസിഡന്റ് Donald Trumph പറഞ്ഞിരുന്നു.

അടുത്ത ദിവസം തന്നെ ടിക്ക്ടോക്കിന്റെ അമേരിക്കയിലെ  പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച് മൈക്രോസോഫ്റ്റ് രംഗത്തു വന്നിരുന്നു. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഉപയോക്താക്കളുടെ ഡാറ്റകളൊന്നും തന്നെ ചൈനീസ് സർക്കാരിന് നൽകകിയിട്ടില്ലെന്നും അവ കമ്പനിയുടെ ഡാറ്റാ സെന്ററുകളിൽ പ്രത്യേകം സൂക്ഷിക്കുകയാണ് നിലവിൽ ചെയ്യുന്നത്. ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ടിക് ടോക്ക് അധികൃതർ വ്യക്തമാക്കി.

comments


 

Other news in this section
WhatsApp chat