Sunday, September 27, 2020

പാർപ്പിടം സ്വപ്നവും മരണം യാഥാർത്ഥ്യവുമാകുന്ന ഐറീഷ് ജീവിതങ്ങൾ

Updated on 07-08-2020 at 10:38 am

Share this news

അയർലണ്ടിൽ ഭവന രഹിതരുടെ മരണസംഖ്യ വർധിക്കുന്നതായി റിപ്പോർട്ട്‌. ഡബ്ലിൻ റീജിയൻ ഹോംലെസ് എക്‌സിക്യൂട്ടീവ് (DRHE) പുറത്തുവിട്ട കണക്കുകൾ ഞെട്ടിക്കുന്നതാണ്.

2020-ലെ ആദ്യ ആറുമാസത്തിനുള്ളിൽ ഭവന രഹിതരായ 31 പേരാണ് ഡബ്ലിനിലും പരിസരപ്രദേശങ്ങളിലുമായി മരണമടഞ്ഞത്. 2019 -നെ അപേക്ഷിച്ച് വൻ വർധനവാണ് ഇത്തരത്തിലുള്ള മരണസംഖ്യയിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ആകെ 34 പേരാണ് ഈ സാഹചര്യത്തിൽ മരിച്ചതെന്ന് DRHE-യുടെ കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ രണ്ടാം വാരത്തിൽ ഭവനരഹിതരായ ഏഴ് പേരാണ് മരണമടഞ്ഞത്.

കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ 10 പേരാണ് ഡബ്ലിനിൽ മരിച്ചത്. ജൂലൈ ഒന്നിന് ശേഷമുള്ള മരണങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്ന് ഇന്നർ സിറ്റി ഹെൽപ്പിംഗ് ഹോംലെസിന്റെ (ICHH) ചീഫ് എക്‌സിക്യൂട്ടീവ് Anthony Flynn പറഞ്ഞു.

871 കുടുംബങ്ങൾ മാത്രമാണ് ജൂണിൽ അടിയന്തര പാർപ്പിട സൗകര്യങ്ങൾ ഉപയോഗിച്ചിരുന്നത്. 2016 ഏപ്രിലിനു ശേഷം അടിയന്തര പാർപ്പിട സൗകര്യങ്ങൾ ഉപയോഗിച്ചവരുടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ദാരുണമായ മരണങ്ങൾ ഡബ്ലിനിലെ മാത്രം കഥയല്ല. രാജ്യത്തുടനീളം മരണങ്ങൾ നടക്കുകയാണ്. ഇതിൽ പലതും അജ്ഞാതവും ആണ്.

ഭവനരഹിതരായവർ നേരിടുന്ന മാനസിക വെല്ലുവിളികളും ചെറുതല്ല. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയെന്നത് ഇന്നിൻ്റെ അനിവാര്യമാണ്.

comments


 

Other news in this section
WhatsApp chat