പ്രൈവറ്റ് പെൻഷനിലെ എ ബി സി

ടാക്സ് റിലീഫ് എന്ന ഒറ്റ കാര്യം കൊണ്ട് പ്രൈവറ്റ് പെൻഷനിൽ ചേരുന്നവരുണ്ട്. പെന്ഷനിലേക്കിടുന്ന പൈസയ്ക്ക്  40 ശതമാനം വരെ ടാക്സ് കിഴിവ് കിട്ടും. എന്നുവച്ചാൽ 1000 യൂറോ ഇടുമ്പോൾ 400 യൂറോ വരെ ടാക്സ് റിലീഫ്. ഇതിനെ തുടക്കത്തിൽ തന്നെ 40 ശതമാനം റിട്ടേൺ എന്ന രീതിയിൽ കാണുന്നവരും ഉണ്ട്.

ടാക്സ് റിലീഫ് വിട്ടാൽ അടുത്ത കാര്യം പെൻഷൻ ഫണ്ടിന്റെ വളർച്ചയ്ക്കും ടാക്സ് ഇല്ല എന്നതാണ് . കൂടാതെ ആകെ പെൻഷൻ തുകയുടെ 25 ശതമാനം ടാക്സ് ഫ്രീ ആയി റിട്ടയർ ചെയ്യുമ്പോൾ വാങ്ങാം.ആകെ വരുന്ന ടാക്സ്,
റിട്ടയര്മെന്റിൽ നമ്മൾ വർഷ വരുമാനമായി ഒരു തുക എടുക്കുമ്പോൾ, ഒരു  സ്ലാബിനെക്കാൾ വരുമാനം കൂടിപ്പോയാൽ വരുന്ന ഇൻകം ടാക്സ് ആണ്. റിട്ടയര്മെന്റിൽ ഒരു ദമ്പതികൾക്ക് 36,000 യൂറോ വരെ ടാക്സ് ഫ്രീ വരുമാനം ആണെന്ന് ഓർക്കണം.

എന്നിരിക്കിലും റിട്ടയര്മെന്റിലേക്കു ഉള്ള നീക്കിയിരിപ്പു ആയതിനാൽ പെൻഷൻ ഉടനെ നമുക്ക് വലിക്കാൻ പറ്റില്ല. സാദാരണ ഗതിയിൽ മിനിമം 60 വയസ്സ് എങ്കിലും ആകണം ഈ തുക കൈക്കലാക്കാൻ.. എന്നാൽ ടോട്ടൽ ഡിസബിലിറ്റി, നേരത്തെ ഉള്ള മരണം ഒക്കെ സംഭവിച്ചാൽ ഈ തുക നേരത്തെ ലഭ്യമാകും.

ധാരാളം ടാക്സ് കൊടുത്തിട്ടും ഒരു പെൻഷൻ കോണ്ട്രിബൂഷൻ പോലും ആലോചിക്കാത്ത, പ്രൈവറ്റ് എംപ്ലോയ്‌മെന്റിലും സെൽഫ് എംപ്ലോയ്‌മെന്റിലും ഉള്ള ആളുകളെ കാണാറുണ്ട്. അവരോടു ഒന്നേ പറയാനുള്ളൂ. ഫ്രീ മണി ആണ് ടാക്സ് റിലീഫ്. 2020 ഒക്ടോബറിന് മുൻപ് പെൻഷൻ തുടങ്ങുന്നവർക്കു 2019 വരുമാനത്തിലേക്കു ടാക്സ് റിലീഫ് വാങ്ങാൻ കൂടി കഴിയും.

മറ്റൊരു കാര്യം. പല ജോലികൾ,എംപ്ലോയർ ഒക്കെ മാറിയിട്ടുള്ള ആൾക്കാർക്ക്, പഴയ ജോലികളിൽ നിന്ന് പിരിഞ്ഞു പോന്നപ്പോൾ അവിടെ പെൻഷൻ കൊടുത്തത് വിട്ടു പൊന്നു കാണും . പബ്ലിക് സർവീസ് ജോലികൾ (HSE, Govt service etc) ഒഴിച്ചിട്ടുള്ള ജോലിക്കാർക്ക് ഈ പെൻഷനുകൾ സ്വന്തം പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാനാകും. ഇങ്ങിനെ ചെയ്യുന്നതിന്റെ ഗുണം, സ്വയമായി ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ തെരഞ്ഞെടുക്കാനും വേണമെങ്കിൽ 50 വയസ്സ് തികയുമ്പോൾ മുതൽ  ഈ ഫണ്ടിന്റെ 25 ശതമാനം ക്യാഷായി എടുക്കാനും സാധിക്കും എന്നതാണ്. പ്രത്യേകിച്ചു IT സെക്ടറിൽ ഉള്ള ആളുകൾ പല പെൻഷൻ ഫെസിലിറ്റി  ഉള്ള ജോലികളും ചെയ്തു കമ്പനികൾ മാറുന്നവരാകാം. ഇവർക്ക് ഈ ഓപ്ഷൻ പ്രയോജനത്തിൽ വരും.

ചുരുക്കത്തിൽ  ദീർഘകാല അടിസ്ഥാനത്തിൽ ലൈഫ് പ്ലാൻ ചെയ്യുന്നവർക്ക് പെൻഷൻ  അത്യാവശ്യം വേണ്ട കാര്യം ആണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന ഇമെയിൽ/ ഫോൺ നമ്പറിൽ ബന്ധപ്പെടുക. joseph@financiallife.ie/ 0873219098. അഥവാ താഴെ തന്നിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://financiallife.ie/management/joseph-ritesh

Share this news

Leave a Reply

%d bloggers like this: