കൊറോണ മണത്തു കണ്ടുപിടിക്കാൻ നായ്ക്കളും; യു.കെ പരീക്ഷണം

കോവിഡ് -19 വ്യാപനത്തിന്റെ രണ്ടാം ഘട്ടം തടയാനും രോഗബാധിതരെ വേഗത്തിൽ കണ്ടെത്താനും പുതിയ മാർഗങ്ങൾ ആരായുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. വ്യത്യസ്തമായൊരു പരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് UK-യിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. നായകളെ ഉപയോഗിച്ചാണ് പുതിയ പരീക്ഷണം നടത്തുന്നത്.

കൊറോണ വൈറസ്‌ ബാധിതരെ നായ്ക്കളെ ഉപയോഗിച്ച് മണത്തു കണ്ടുപിടിക്കാനുള്ള പരീക്ഷങ്ങളാണ് നടക്കുന്നത്. രോഗം മണത്തു കണ്ടുപിടിക്കാൻ കഴിവുള്ള മെഡിക്കൽ ഡിറ്റക്ഷൻ നായ്ക്കളെയാണ് ഈ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനും (LSHTM) ചാരിറ്റി മെഡിക്കൽ ഡിറ്റക്ഷൻ ഡോഗ്സ് ഏജൻസിയും, ഡർഹാം യൂണിവേഴ്‌സിറ്റിയും ചേർന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

പരീക്ഷണത്തിനായി 325 പോസിറ്റീവ്, 675 നെഗറ്റീവ് കൊറോണ സാമ്പിളുകൾ ശേഖരിക്കും. ഈ പരീക്ഷണം വിജയിച്ചാൽ മണിക്കൂറിൽ 250 പേരെ വരെ പരിശോധിക്കാൻ കഴിയുമെന്ന് ഗവേഷകർ കണക്കാക്കുന്നു.

Share this news

Leave a Reply

%d bloggers like this: