ആരോഗ്യ മേഖലയിൽ നിയമനങ്ങൾ നടക്കുന്നില്ല : കാത്തിരുന്ന് വലഞ്ഞ് അപേക്ഷകർ

അയർലണ്ട് ആരോഗ്യ വകുപ്പിൽ ഈ കൊറോണ സമയത്തും കെടുകാര്യസ്ഥത. ആവശ്യത്തിന് സ്റ്റാഫുകളെ നിയമിക്കുന്നതിൽ അലംഭാവം തുടരുന്നു. സ്റ്റാഫുകളെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും നിയമനം വെള്ളത്തിൽ വരച്ച വര പോലെ ആയെന്ന് ഉദ്യോഗാർഥികൾ.

2020 സെന്റ് പാട്രിക് ദിനത്തിൽ രാജ്യത്ത് ‘Be On Call For Ireland’ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. കോവിഡ് വ്യാപനഘട്ടത്തിലായിരുന്നതിനാൽ നിരവധി ഒഴിവുകൾ ആരോഗ്യവകുപ്പിൽ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു. ഈ ക്യാമ്പയിന്റെ ഭാഗമായി 73,000 പേരാണ് ആരോഗ്യവകുപ്പിലെ ഒഴിവുകളിലേക്ക്‌ അപേക്ഷിച്ചത്. HSE-യുടെ കണക്കുകൾ പ്രകാരം ഇവരിൽ 2,773 പേർ അഭിമുഖത്തിൽ വിജയിച്ചു. ഇവരിൽ 1,639 പേർ ജോലിയിൽ പ്രവേശിക്കാനുള്ള പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. കൂടാതെ 720 പേർ ക്ലിയറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജോലിയിൽ പ്രവേശിക്കാൻ അർഹരാണ്.

എന്നാൽ ഇതുവരെ ആരോഗ്യവകുപ്പിൽ നിയമനം നൽകിയത് വെറും 209 പേർക്കാണ്. ആശുപത്രികളിൽ ആവശ്യത്തിന് സ്റ്റാഫുകൾ ലഭ്യമല്ല എന്ന പരാതി പല ഭാഗങ്ങളിൽ നിന്നും ഇതിനകം തന്നെ ഉയർന്നു വന്നിട്ടുണ്ട്. എന്നിട്ടും ഉദ്യോഗാർഥികളെ നോക്കുകുത്തിയാക്കി നിയമന നിരോധനം നടത്തുകയാണ് വകുപ്പ്. വരും ദിവസങ്ങളിൽ കൂടുതൽ നിയമനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉദ്യോഗാർഥികളുടെ പ്രയത്നം വ്യർഥമാകില്ലെന്നും Sinn Féin-ന്റെ ആരോഗ്യ വക്താവ് David Cullinane പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: