ട്രാവൽ റീഫണ്ട് വിവാദം; മുഴുവൻ തുകയും തിരിച്ചു നൽകുമെന്ന്  കോൺഫിഡന്റ് ട്രാവൽസ്

അയർലണ്ടിൽ കോവിഡ് മൂലം റദ്ദ് ചെയ്ത വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരികെ നൽകാത്ത മലയാളി ഉടമസ്ഥതയിൽ ഉള്ള ട്രാവൽ ഏജന്റുകളുടെ നടപടി വിവാദം ആയിരുന്നു.

അതിനെതിരെ പ്രതിഷേധം വിവിധ കോണുകളിൽ നിന്നും ഉയരുന്നതിനിടെ, തങ്ങളുടെ ഏജൻസിയിൽ നിന്നും ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുമെന്ന് കോൺഫിഡന്റ് ട്രാവൽസ് അവരുടെ  ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

https://www.facebook.com/ConfidentTravelltd/photos/rpp.501101760032037/1836445933164273/?type=3&theater

ഇതുവരെ 60% ടിക്കറ്റുകളും റീഫണ്ട് ചെയ്തിട്ടുണ്ട്. എയർലൈൻസിൽ നിന്നും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 8 -10 ആഴ്ചക്കുള്ളിൽ മുഴുവൻ റീഫണ്ടും നല്കാനാവുമെന്ന് പോസ്റ്റിൽ പറയുന്നു. ഇതിനോടകം സർവീസ് ചാർജ്ജ് ഇനത്തിൽ തുക ഈടാക്കിയവർക്ക് 8 ആഴ്ചക്കുള്ളിൽ അതും തിരികെ ലഭിക്കുമെന്നും അറിയിക്കുന്നു.

നിരവധി മലയാളികളുടെ പരാതി ഉയർന്നപ്പോൾ ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് റോസ് മലയാളം ആണ്. പിന്നീട് ഈ വിഷയം വ്യക്തിഹത്യകളിലേയ്ക്ക് കടന്നപ്പോൾ അത് പ്രോത്സാഹിപ്പിക്കുന്ന നിലപാട് റോസ് മലയാളം സ്വീകരിച്ചില്ല.

Share this news

Leave a Reply

%d bloggers like this: