ഡ്രൈവിംഗ് ലൈസൻസുകൾ എക്സ്പെയർ ആയോ….. പേടിക്കണ്ട ഏഴുമാസത്തെ അധിക കാലാവധി ലഭിക്കും

പുതുക്കൽ കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കാനായി കൂടുതൽ സമയം നൽകുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 2020 മാർച്ച് 1-ന് ശേഷം എക്സ്പെയർ ആയ ഡ്രൈവിംഗ് ലൈസൻസുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ലൈസൻസ് പുതുക്കുന്നതിന് ഏഴുമാസത്തെ അധിക കാലാവധി നൽകുമെന്ന് ഗതാഗത വകുപ്പ് സ്ഥിരീകരിച്ചു.

ലൈസൻസ് കാലാവധി മാർച്ച് 15 ന് കഴിഞ്ഞ ഒരു വ്യക്തിക്ക് ആ ലൈസൻസ് ഒക്ടോബർ 15 വരെ ഉപയോഗിക്കാം. ഏഴുമാസത്തിനുള്ളിൽ പുതുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ മതിയാകും. കോവിഡ് -19 വ്യാപനം കണക്കിലെടുത്താണ് റോഡ് സേഫ്റ്റി അതോറിറ്റി ഈ തീരുമാനം കൈക്കൊണ്ടത്.

വരും മാസങ്ങളിൽ ഓൺലൈൻ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതായും നാഷണൽ ഡ്രൈവർ ലൈസൻസ് സർവീസ് (NDLS)-ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന RSA അറിയിച്ചു.

70 വയസ്സിനു മുകളിലുള്ളവർക്ക് ലൈസൻസ് പുതുക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. ഈ ഇളവ് 2020 ഡിസംബർ വരെ നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: