മാതാവിന്റെ സ്വർഗ്ഗാരോഹണ ദിവസം ക്നോക്ക് പള്ളി തുറക്കില്ല

കോവിഡ് വ്യാപനത്തിന്റെ പിടിയിൽ നിന്നും മോചനം നേടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അയർലൻഡ് സർക്കാർ. എന്നാൽ ഇതിന് വിപരീതമായ റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത്. അയർലണ്ടിൽ കോവിഡ് വ്യാപന സാധ്യത ശക്തമായി തന്നെ  നിലനിൽക്കുകയുമാണ്.

ഈ സാഹചര്യത്തിലാണ് മാതൃകപരമായ തീരുമാനവുമായി ക്നോക്ക് പള്ളി മേധാവിമാർ രംഗത്തെത്തിയിരിക്കുന്നത്. പള്ളിയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന, മാതാവിന്റെ സ്വർഗ്ഗാരോഹണ ദിവസമായ ഓഗസ്റ്റ് 15-ന് ആരാധനാലയം തുറക്കില്ല.

കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് അടുത്തിടെ പള്ളി അടച്ചിരുന്നു. വൈറസ്‌ ഭീഷണി നിലനിൽക്കുന്നതിനാൽ ഓഗസ്റ്റ് 15-ന് പള്ളി തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ദേവാലയവും മൈതാനവും ഓഗസ്റ്റ് 14-ന് രാത്രി 8 മുതൽ ഓഗസ്റ്റ് 16-ന് രാവിലെ 7 വരെ അടച്ചിടും. സഭാഗങ്ങളും സർക്കാരും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സഭ അധികൃതർ ഇക്കാര്യം അറിയിച്ചത്.

20,000 ത്തിലധികം ആളുകളാണ് സാധാരണയായി ഈ ദിവസം ദേവാലയത്തിൽ എത്തിയിരുന്നത്. ആളുകൾ ഒത്തുകൂടുന്നത് ഈ സാഹചര്യത്തിൽ അപകടകരമാണ്. ജനങ്ങളുടെ ശാരീരികവും ആത്മീയവുമായ ക്ഷേമത്തെ മുൻനിർത്തിയാണ് ഈ തീരുമാനം കൈകൊള്ളുന്നതെന്നും കനോക്ക് ദേവാലയ പുരോഹിതനായ Fr Richard Gibbons പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: