വൈദ്യുതി ഉത്പാദനം പ്രകൃതി സൗഹൃദ സ്രോതസുകളിലേക്ക് മാറുന്നതിന് ഈ നൂറ്റാണ്ട് സാക്ഷ്യം വഹിച്ചേക്കാം

ലോകത്ത് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് വൈദ്യുതി. പാരമ്പര്യ-പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളിൽ നിന്നുമാണ് ഇന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഇവയിൽ കൂടുതലായി ആശ്രയിക്കുന്നത് പാരമ്പര്യ ഊർജ്ജസ്രോതസ്സുകളെയാണ്.

എന്നാൽ ഈ അനുപാദത്തിൽ മാറ്റം സൃഷ്ടിക്കപ്പെടുമെന്നാണ് സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരായ Think Tank Emper-ന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020-ന്റെ ആദ്യപകുതിയിൽ പുറത്തു വരുന്ന കണക്കുകൾ പ്രകാരം ആഗോള വൈദ്യുത ഉത്പാദനത്തിന്റെ 10% പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ്.

ആഗോള വൈദ്യുതി ഉൽപാദനത്തിന്റെ 83% വും പ്രദാനം ചെയ്യുന്നത് 48 രാജ്യങ്ങളിൽ നിന്നുമാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എമ്പർ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്.

കാറ്റ്, സൗരോർജ്ജം തുടങ്ങിയ പാരമ്പര്യേതര സ്രോതസുകളിൽ നിന്നാണ് ആകെ വൈദ്യുതോത്പാദനത്തിന്റെ 10% ലഭിച്ചത്. 2015-ലെ പാരീസ് കാലാവസ്ഥാ ഉടമ്പടി പ്രകാരമുള്ള ഊർജ ഉത്പാദനം ഇതുവരെയും സാധ്യമായിട്ടില്ല. ആ ലക്ഷ്യത്തിലേക്കെത്താൻ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഉത്പാദനം 14% വർധിച്ചു. കൽക്കരി നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം 8.3% കുറഞ്ഞു. എങ്കിലും ആഗോള വൈദ്യുതി ഉല്പാദനത്തിന്റെ 33 ശതമാനം കൽക്കരി നിലയങ്ങളിൽ നിന്നുമാണ് ഇപ്പോഴും.
കഴിഞ്ഞ ആറുമാസത്തിനിടെ വൈദ്യുതി ഉപയോഗം 3% കുറഞ്ഞു. കോവിഡ് -19 നെ തുടർന്നുണ്ടായ ലോക്ക്ഡൗൺ ആണ് ഇതിനുകാരണം

യൂറോപ്യൻ രാജ്യങ്ങളുടെ ഊർജ ഉത്പാദനത്തിന്റെ 21% കാറ്റ്, സൂര്യൻ തുടങ്ങി പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളിൽ നിന്നും ലഭിച്ചു. UK 33%-വും, ചൈന 10%-വും അമേരിക്ക 12% -വും ഉത്പാദനം പാരമ്പര്യേതര മേഖലയിൽ നടത്തി.

US-ലെ കൽക്കരി ഉത്പാദനം 31 ശതമാനമായും യൂറോപ്പിലെ ഉത്പാദനം 32 ശതമാനമായും കുറഞ്ഞു. ചൈനയിലെ കൽക്കരിയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിൽ വെറും 2 ശതമാനത്തിന്റെ കുറവു മാത്രമേ ഉണ്ടായിട്ടുള്ളൂ.

Share this news

Leave a Reply

%d bloggers like this: