ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ സ്വയം തൊഴിലെടുക്കുന്നവർക്ക് 1,000 യൂറോ സഹായം ലഭിക്കും

കോവിഡ് വ്യാപനം മൂലമുണ്ടായ തൊഴിൽ പ്രതിസന്ധി രൂക്ഷമാണ്. ഇത് പരിഹരിക്കാൻ അയർലണ്ട് സർക്കാർ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. ടാക്സി ഡ്രൈവർമാർ, പ്ലംബർമാർ തുടങ്ങി  സ്വയംതൊഴിൽ ചെയ്യുന്നവരെ സഹായിക്കുന്നതിനുള്ള പദ്ധതികളാകും സർക്കാർ നടപ്പിലാക്കുക.

പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 1,000 യൂറോ ഗ്രാന്റായി ലഭിക്കും. സാമൂഹ്യ സംരക്ഷണ വകുപ്പുമന്ത്രി ഹെതർ ഹംഫ്രീസ് നടത്തിയ പ്രതേക വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രീഷ്യൻമാർ, കാർപെന്റെർ, ബ്യൂട്ടിഷ്യൻ, ഗാർഡനർ തുടങ്ങി സ്വയം തൊഴിൽ ചെയ്യുന്ന എല്ലാ പൗരൻമാർക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും.

വാണിജ്യനികുതി നൽകാത്തവർക്കും സർക്കാർ നേരത്തെ പ്രഖ്യാപിച്ച ഗ്രാന്റ് സ്കീമിൽ ഉൾപ്പെടാത്തവർക്കും ഈ പദ്ധതിയിൽ അംഗമാകാം. മെയ് 18-നു ശേഷം പാൻഡെമിക് വെൽ‌ഫെയർ പേയ്‌മെന്റ് ലഭിക്കാത്തവർക്കും ഈ പദ്ധതി പ്രയോജനപെടുത്താം.

തൊഴിലാളികൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുന്ന നയസമീപനമാണ് ഇതിലൂടെ സർക്കാർ മുന്നോട്ടുവക്കുന്നത്. ഇത്തരം നടപടികൾ സാധാരണക്കാരുടെ ജീവിതത്തിൽ ശുഭസൂചകങ്ങളാണ്. ഈ നടപടി അയർലണ്ടിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്നു റപ്പാണ്.

Share this news

Leave a Reply

%d bloggers like this: