ലാവോയിസിലും ഓഫലിയിലും ലോക്ക്ഡൗൺ പിൻവലിച്ചു : കിൽ‌ഡെയറിൽ തുടരും

അയർലണ്ടിൽ ഏർപ്പെടുത്തിയിരുന്ന പ്രാദേശിക ലോക്ക്ഡൗണുകൾ പിൻവലിച്ചു. കോവിഡ്-19 വ്യാപനം ശക്തമായ സാഹചര്യത്തിലാണ് Laois, Offaly, Kildare എന്നീ കൗണ്ടികളിൽ സർക്കാർ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനനിരക്ക് കുറഞ്ഞ സാഹചര്യത്തിൽ ലാവോയിസിലെയും ഓഫലിയിലെയും ലോക്ക്ഡൗൺ പിൻവലിച്ചതായി സർക്കാർ അറിയിച്ചു.

കിൽ‌ഡെയറിലെ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും സർക്കാർ വ്യക്തമാക്കി. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ (NPHET) ശുപാർശയെ തുടർന്നാണ് ഈ നടപടി. രോഗവ്യാപന തോത് കുറയാത്തതാണ് കിൽ‌ഡെയറിലെ ലോക്ക്ഡൗൺ പിൻവലിക്കാത്തതിനു കാരണമെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ 455 പേർക്കാണ് കിൽ‌ഡെയറിൽ രോഗം സ്ഥിരീകരിച്ചത്. ഓഫലിയിൽ 81 പേർക്കും ലാവോയിസിൽ 41 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: