ആർട്ടിക് ദ്വീപിൽ ധ്രുവക്കരടിയുടെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

ആർട്ടിക് പ്രദേശത്ത്‌ നോർവേയിൽ ധ്രുവക്കരടികളുടെ ആക്രമണം വർധിക്കുന്നു. സ്വാൽബാർഡ് ദ്വീപിൽ ധ്രുവക്കരടിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ 50 വർഷത്തിനിടെ ഉണ്ടായ ആറാമത്തെ ആക്രമണമാണിത്.

ഉത്തരധ്രുവത്തിൽ നിന്ന് 1,300 കിലോമീറ്റർ അകലെയുള്ള നഗരത്തിലാണ് സംഭവം നടന്നത്. ലോംഗിയർബിയൻ നഗരത്തിനു സമീപമുള്ള ക്യാമ്പിംഗ് ഏരിയയിൽ രാത്രിയിലായിരുന്നു ആക്രമണം നടന്നത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആൾ മരണമടഞ്ഞു. സംഭവസ്ഥലത്തെത്തിയ ആളുകൾ കരടിക്ക് നേരെ വെടിയുതിർത്തു. പിന്നീട് സമീപപ്രദേശത്തെ വിമാനത്താവളത്തിലെ കാർ പാർക്കിൽ കരടിയെ മരിച്ച നിലയിൽ കണ്ടെത്തി.

Share this news

Leave a Reply

%d bloggers like this: