Wednesday, October 21, 2020

പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും, ഇടവക തിരുനാളും ലൂക്കനിൽ

Updated on 07-09-2020 at 2:39 pm

Share this news

ഡബ്ലിൻ സീറോ മലബാർ സഭയുടെ ലൂക്കൻ  കുർബ്ബാന  സെൻററിൽ പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും  സകല വിശുദ്ധരുടെ  തിരുനാളും, ഇടവകദിനവും സംയുക്തമായി ആഘോഷിക്കുന്നു. 2020 സെപ്റ്റംബർ   8 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 6 നു ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ  ആരാധനയും, ജപമാലയും, ലദീഞ്ഞും. തുടർന്ന്   ആഘോഷമായ തിരുനാൾ  കുർബ്ബാന. നൊവേനയ്ക്ക് ശേഷം  നേർച്ചയും ഉണ്ടായിരിക്കും. 

ഭക്തി നിർഭരമായ ഈ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാനും വിശുദ്ധരുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ PMS വഴി രജിസ്റ്റർ ചെയ്യണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ഈ തിരുനാളിൻ്റെ ലൈവ് സ്ട്രീമിങ്ങ് ലഭ്യമാണ്.

comments


 

Other news in this section
WhatsApp chat