ആത്മഹത്യ വീഡിയോകൾ പടിക്ക് പുറത്ത്; ജാഗ്രത നിർദ്ദേശം നൽകി ടിക്ക് ടോക്ക്

സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറുകയാണ് ഇന്ന്. ജീവിതത്തിലെ നല്ലതും ചീത്തയുമായ നിരവധി സന്ദർഭങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം പങ്കുവയ്ക്കാറുമുണ്ട്.

എന്നാൽ പങ്കുവയ്ക്കുന്നത് ആത്മഹത്യ രംഗങ്ങളാണെങ്കിലോ???
സാമൂഹ്യമാധ്യമങ്ങളിലൂടെ ആത്മഹത്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ടിക്ക്ടോക്ക്. ആപ്പിൽ പ്രചരിക്കുന്ന ആത്മഹത്യ ദൃശ്യങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ടിക്ക്ടോക്ക് അറിയിച്ചു. മാത്രമല്ല ഇനിമുതൽ ആത്മഹത്യ ക്ലിപ്പുകൾ പങ്കിടാൻ ശ്രമിക്കുന്ന ഉപയോക്താക്കളെ പുറത്താക്കുമെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിൽ ഫേസ്ബുക്കിൽ ആത്മഹത്യ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് ടിക്ക്ടോക്കിലൂടെയും പ്രചരിച്ചിരുന്നു. ആഗോളതലത്തിൽ വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നുവന്നത്.

ടിക്ക്ടോക്കിൽ പ്രചരിക്കുന്ന ഇത്തരത്തിലുള്ള വീഡിയോകൾ കണ്ടെത്തുന്നതിനും പ്രചാരണം തടയുന്നതിനും പുതിയ വീഡിയോകൾ പങ്കിടുന്നതു തടയുന്നതിനുമുള്ള പദ്ധതികളാകും നടപ്പിലാക്കുക.

ഇവ അവലോകനം ചെയ്യുന്നതിനായി തൊഴിലാളികളെയും ഓട്ടോമേറ്റഡ് സിസ്റ്റങ്ങളും ഉപയോഗിക്കുമെന്നും ടിക്ക്ടോക്ക് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: