അമേരിക്കയുടെ ബഹിരാകാശ പേടകം ഇനിമുതൽ കൽപ്പന ചൗളയുടെ പേരിൽ അറിയപ്പെടും

വാഷിങ്‌ടൺ: നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിലേക്ക്‌ പറക്കുന്ന അമേരിക്കൻ ബഹിരാകാശ പേടകത്തിന് ഇന്ത്യൻ വംശജ കൽപ്പന ചൗളയുടെ പേരിട്ടു. 2003ൽ കൊളംബിയ ദൗത്യത്തിന്റെ തിരിച്ചിറങ്ങലിനിടെ മരിച്ച ഇന്ത്യൻ അമേരിക്കക്കാരിയാണ് അവർ. അമേരിക്കൻ ആഗോള ബഹിരാകാശയാന–-പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോർത്‌റോപ്‌ ഗ്രമ്മൻ ആണ്‌ തങ്ങളുടെ അടുത്ത സിഗ്നസ്‌ പേടകത്തിന്‌ എസ്‌ എസ്‌ കൽപ്പന ചൗള എന്ന്‌ പേരിടുന്നതായി അറിയിച്ചത്‌. ഇന്ത്യൻവംശജയായ ആദ്യ വനിതാ ബഹിരാകാശ യാത്രികയായ കൽപ്പനയ്‌ക്കൊപ്പം ആറ്‌ പേർകൂടി കൊളംബിയ ദുരന്തത്തിൽ മരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: