കൊറോണ വൈറസ്: 211 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

അയർലണ്ടിൽ 211 പേർക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം(NPHET) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 73% പേരും 45 വയസ്സിന് താഴെയുള്ളവരാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ കമ്മ്യൂണിറ്റി ട്രാൻസ്മിഷനിലൂടെ രോഗം ബാധിച്ചവരാണ്. ഇതോടെ അയർലണ്ടിലെ മൊത്തം രോഗികളുടെ എണ്ണം 30,571 ആയി. ഇന്നലെ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. ഇതോടെ ആകെ മരണം 1,781 ആയി.

ഡബ്ലിനിൽ രോഗബാധിതരുടെ എണ്ണം തുടർച്ചയായി വർദ്ധിക്കുന്നുവെന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻഗ്ലിൻ അറിയിച്ചു. ഡബ്ലിന്റെ ചില പ്രദേശങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രണ്ടിരട്ടി കൂടുതലാണ്. ഡബ്ലിനിലെ ജനങ്ങൾ ജാഗ്രത പാലിക്കുന്നുണ്ട്. കൂടാതെ രോഗലക്ഷണങ്ങൾ ഉള്ളവർ സ്വമേധയ പരിശോധനയ്ക്കായി മുന്നോട്ട് വരുന്നുണ്ട്. ഇത് കമ്മ്യൂണിറ്റികളിൽ വൈറസ് വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക സമ്പർക്കങ്ങൾ കുറയ്ക്കുക. പ്രത്യേകിച്ച് ഭവന സന്ദർശനങ്ങൾ ഒഴിവാക്കുക. സാമൂഹിക അകലം, ഫേസ്മാസ്ക് നിർബന്ധമാക്കുക തുടങ്ങി പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനായി പുതിയ പദ്ധതികൾ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: