തീവ്രവാദബന്ധമെന്ന് സംശയം : അയർലണ്ടിൽ നാല്പത്തിരണ്ടുകാരൻ അറസ്റ്റിൽ

തീവ്രവാദ പ്രവർത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. East Tyrone New IRA-യുടെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. ഇതിന്റെ ഭാഗമായിട്ടുള്ള അന്വേഷണത്തിലാണ് 42-കാരനായ പ്രതിയെ PSNI അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി പ്രവർത്തിക്കുന്ന ആളാണ് പിടിയിലായതെന്നാണ് സൂചന.

അനധികൃതമായി ടയറുകൾ കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങളിൽ പ്രതിക്കു പങ്കുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. PSNI-യും മറ്റ്  ക്രിമിനൽ ഏജൻസികളും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റു ചെയ്ത പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ബെൽഫാസ്റ്റിലെ മസ്‌ഗ്രേവ് ക്രൈം സ്യൂട്ടിലേക്ക് കൊണ്ടുപോയി.

East Tyrone New IRA-യുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഓഗസ്റ്റ് 5-ന് നാൽപ്പതിലധികം പ്രായമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിൽ റീസൈക്കിൾ ബിന്നിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയിരുന്നു. കൂടുതൽ പരിശോധനകൾക്കായി അവരിൽ നിന്നും പണം പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനു ശേഷം ഇരുവരെയും PSNI വിട്ടയച്ചു.

അക്രമികൾക്കും തീവ്രവാദികൾക്കും എതിരെ ഞങ്ങളുടെ പോരാട്ടം ശക്തമായി തുടരുമെന്ന് ഇൻസ്പെക്ടർ മാർട്ടിൻ കുഷ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് അവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായവും ആവശ്യമാണ്. അപകടകരവും നിയമവിരുദ്ധവുമായ 
ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും അറിവു ലഭിക്കുന്നവർ PSNI നമ്പറായ 101- ലോ 0800 555 111 എന്ന നമ്പറിലോ ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: