വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വത്തിന്റെ നിഴൽ വീഴുന്ന വർഷമാകുമോ 2020??

ലോകത്താകമാനം കടുത്ത പ്രതിസന്ധിയാണ് കോവിഡ് -19 സൃഷ്ടിച്ചത്. സാമൂഹിക-സാമ്പത്തിക മേഖലകളിൽ ഈ പ്രതിസന്ധി സൃഷ്ടിച്ച ക്ഷതങ്ങൾ ഇനിയും മാറിയിട്ടുമില്ല. അത്രത്തോളമോ അതിലധികമോ തകർച്ച നേരിടുകയാണ് വിദ്യാഭ്യാസ മേഖലയും.

കഴിഞ്ഞ കുറച്ചു മാസങ്ങളായി വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മെല്ലെപ്പോക്ക് വിദ്യാർത്ഥി സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിയിൽ അപൂർണ്ണമായ അധ്യയന വർഷമാകുമോ ഇക്കൊല്ലം ഉണ്ടാവുക?? എന്ന ആശങ്ക വിദ്യാർത്ഥികളിൽ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇതിനകം തന്നെ അവ ഉണ്ടായിട്ടുമുണ്ടാകും.

അതുകൊണ്ടു തന്നെ നിയന്ത്രണങ്ങളുടെ ഈ കാലത്ത് ഒരു വർഷത്തെ ഇടവേള എടുക്കാൻ പല വിദ്യാർത്ഥികളും തീരുമാനിച്ചേക്കാം. ഇത്തരത്തിലൊരു ആശങ്ക അയർലണ്ടിലെ വിദ്യാഭ്യാസ വിദഗ്ദ്ധർ മുന്നോട്ടു വയ്ക്കുന്നുണ്ട്.

തേർഡ് ലെവൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ട്യൂഷനുകളിൽ ഭൂരിഭാഗവും ഈ വർഷം വിദൂരമായി മാത്രമേ നടക്കുകയുള്ളൂ. അതുകൊണ്ട് തന്നെ കോളേജ് കാലഘട്ടത്തിലെ വർണ്ണശബളമായ ജീവിതവും അനുഭവങ്ങളും നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ വിദ്യാർത്ഥികളിൽ ഉണ്ട്. ഈ അധ്യയന വർഷം ഉപേക്ഷിക്കാൻ വിദ്യാർത്ഥികളെ ഈ ഘടകവും പ്രേരിപ്പിച്ചേക്കാം.

UC ഡബ്ലിൻ, ട്രിനിറ്റി കോളേജ് ഡബ്ലിൻ തുടങ്ങി നിരവധി കലാലയങ്ങൾ ഈ ആശങ്കയിലാണ്. വരുന്ന അധ്യയന വർഷത്തിൽ അവധി എടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുവാനും എളുപ്പത്തിൽ സാധിക്കില്ല. ഇക്കാര്യത്തിൽ നിരവധി നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.

ഒരു ക്ലാസിലെ ഡിഫെറൽ നൽകാൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുമെന്ന് UCD പറഞ്ഞു. 5% ആകും ഇതിന്റെ പരിധി. അടുത്ത വർഷത്തെ പുതിയ അപേക്ഷകർക്ക് മതിയായ സീറ്റുകൾ ഉറപ്പാക്കുന്നതിന് ഡിഫെറലുകൾ പരിമിതപ്പെടുത്തുമെന്ന് ട്രിനിറ്റി കോളേജ് അധികൃതരും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: