ആരെങ്കിലും സ്വന്തം കുട്ടിയുടെ പേര് മറ്റൊരാൾ പറഞ്ഞാൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുമോ? ഏയ് അങ്ങനെ വരില്ല എന്ന് പറയാൻ വരട്ടെ!

സ്വന്തം കുഞ്ഞിന്റെ പേര് ഒരാൾ പറഞ്ഞപ്പോൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടിയത് മറ്റാരുമല്ല സ്പേസ് എക്‌സ്, ടെസ്‌ല കമ്പനികളുടെ സിഇഒയും ദി ബോറിങ് കമ്പനിയുടെ സഹസ്ഥാപകനുമായ ഇലോൺ മസ്ക്.

അടുത്തിടെ ജർമനിയിൽ ടെസ്‌ലയുമായി ബന്ധപ്പെട്ടു ഒരു പരിപാടിക്കെത്തിയപ്പോഴാണ് ഇലോൺ മസ്ക് സ്വന്തം കുട്ടിയുടെ പേര് മനസ്സിലാക്കാൻ ബുദ്ധിമുട്ടിയത്. അതിന് പ്രധാന കാരണം വ്യത്യസ്തമായ പേര് തന്നെയാണ്. മസ്കിന്റെയും ഗേൾഫ്രണ്ട് ഗ്രിംസിന്റെയും കുട്ടിക്ക് നല്കിയിരിക്കുന്ന പേര് ‘X Æ A-12’ (എക്സ് ആഷ് എ 12) എന്നാണ്. ഏപ്രിലിൽ ജനിച്ച കുട്ടിക്ക് നൽകിയ വെറൈറ്റി പേര് അന്നേ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജർമനിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഒരാൾ എക്സ് ആഷ് എ 12 എന്ത് പറയുന്നു എന്ന് മാസ്കിനോട് ചോദിച്ചു. പെട്ടന്ന് എന്താണ് ചോദിച്ചത് എന്ന് മനസ്സിലാക്കാൻ പാടുപെട്ട മസ്ക് ചോദ്യം അവർത്തിക്കാമോ എന്ന് അഭ്യർത്ഥിക്കുന്നത് വിഡിയോയിൽ കാണാം. രണ്ടാം വട്ടം എക്സ് ആഷ് എ 12 എന്ന് പറഞ്ഞപ്പോൾ ഏകദേശം സംഭവം പിടികിട്ടിയ മസ്ക് “ഓ നിങ്ങൾ എന്റെ കുട്ടിയെപ്പറ്റിയാണോ പറയുന്നത്? അതൊരു പാസ്സ്‌വേർഡ് പോലെയുണ്ട്” എന്ന് മറുപടി പറയുന്നത് കേൾക്കാം. ഒരല്പം ജാള്യം മറയ്ക്കാൻ ” അവൻ സുഖമായിരിക്കുന്നു. അടുത്ത തവണ ഞാൻ ഇങ്ങോട്ട് വരുമ്പോൾ അവനെ കൂടെ കൂട്ടും. എന്നും പറഞ്ഞൊപ്പിക്കുന്നുണ്ട്.

സ്വന്തം കുഞ്ഞിന്റെ പേര് വമ്പൻ വെറൈറ്റി ആയിട്ടതും പോരാഞ്ഞ് അത് പറഞ്ഞ ആളോട് നിങ്ങൾ പറഞ്ഞത് ഒരു പാസ്സ്‌വേർഡ് പോലെയുണ്ട് എന്ന് പറഞ്ഞ ഇലോൺ മസ്കിനെ ട്രോളി ധാരാളം പേരാണ് വീഡിയോയ്ക്ക് കീഴെ കമാൻഡ് ചെയ്യുന്നത്. എന്തായാലും മസ്ക് ഇനി ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാകും എന്നുള്ളത് ഉറപ്പ്.

Share this news

Leave a Reply

%d bloggers like this: