ഡബ്ലിനിൽ മാസ്ക് അനുകൂല-പ്രതികൂല പ്രകടനങ്ങൾ : ആക്ടിവിസ്റ്റിനെതിരെ ആക്രമണം

രണ്ട് പ്രതിഷേധ പ്രകടനങ്ങൾക്കാണ് അയർലണ്ടിന്റെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. ഫേസ് മാസ്‌കിന് അനുകൂലവും -പ്രതികൂലവുമായ പ്രക്ഷോഭങ്ങളാണ് ഡബ്ലിനിൽ ഇന്നലെ അരങ്ങേറിയത്.

കോവിഡ്-19 വ്യാപനത്തെ തുടർന്ന് പൊതുഗതാഗതം, സൂപ്പർമാർക്കറ്റ് തുടങ്ങി ആളുകൾ ഒത്തുചേരുന്ന എല്ലാ ഇടങ്ങളിലും ഫേസ്മാസ്കുകൾ സർക്കാർ നിർബന്ധമാക്കിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ ഇതിനകം തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഡബ്ലിൻ സിറ്റി സെന്ററിന്റെ വിവിധ ഇടങ്ങളിലായി ഇക്കൂട്ടരാണ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. Customs House Quay-ൽ നിന്നും ആരംഭിച്ച് കിൽഡെയർ സ്ട്രീറ്റു വരെയാണ് മാസ്ക് വിരുദ്ധ പ്രതിഷേധക്കാർ പ്രകടനം നടത്തിയത്.
O’Connell Street-ൽ നിന്ന് ഇതേ സമയത്തു തന്നെ മാസ്ക് അനുകൂല പ്രകടനവും ആരംഭിച്ചു.

മാസ്ക് അനുകൂല പ്രകടനം Leinster House എത്തിയപ്പോൾ തന്നെ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. ഏറ്റുമുട്ടലിൽ മാസ്ക് ഉപയോഗത്തിനെതിരെ പ്രതിഷേധം നടത്തിയ ആക്ടിവിസ്റ്റ് Izzy Kamikaze-ക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ Izzy Kamikaze-യെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ഗാർഡ പറഞ്ഞു.

എന്നാൽ ആ പ്രദേശത്തെ CCTV ദൃശ്യങ്ങൾ പരിശോധിച്ചാൽ അക്രമിയെ കണ്ടെത്താൻ കഴിയും. പരാതി, മൊഴി നൽകൽ തുടങ്ങിയ നടപടികൾ ആവശ്യമായി വരുന്നില്ലെന്നും ആക്രമണത്തിനിരയായ ആക്ടിവിസ്റ്റ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.

ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പിയേഴ്സ് സ്ട്രീറ്റ് ഗാർഡ ഉദ്യോഗസ്ഥൻ പറഞ്ഞു. CCTV ദൃശ്യങ്ങൾ പരിശോധിക്കുമെന്നും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

സംഭവത്തെ പ്രാധാനമന്ത്രി മീഹോൾ മാർട്ടിനും ആരോഗ്യ വകുപ്പുമന്ത്രി സ്റ്റീഫൻ ഡൊണല്ലിയും അപലപിച്ചു. പൊതുജനാരോഗ്യത്തെ തകർക്കുന്ന രീതിയിലുള്ള പരിപാടികൾ ആശങ്കാജനകമാണ്. മാത്രമല്ല ഇത്തരം പ്രവർത്തനങ്ങൾ അപലപനീയമാണെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: