കൂട്ടം തെറ്റിയെത്തിയ കാട്ടുതാറാവ് കുഞ്ഞുങ്ങൾക്ക് തുണയായി കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ !!

https://youtu.be/XEKp51JZ5Lk
വീഡിയോ കാണാം

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ട് പ്രദേശങ്ങളിൽ നിന്നായി ലഭിച്ചതാണ് ഈ കാട്ടുതാറാവ് കുഞ്ഞുങ്ങൾ. നാടൻ താറാവിനേക്കാൾ സുന്ദര കുട്ടപ്പൻമാരാണ് കാട്ടുതാറാവുകൾ. ഇവയുടെ കുഞ്ഞുങ്ങളുടെ സൗന്ദര്യം ആണെങ്കിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഗംഭീരമാണ്.

നെല്ലിക്കുഴി പഞ്ചായത്തിലെ ജവഹർ കോളനിയിൽ നിന്നാണ് 8 കുഞ്ഞുങ്ങളെ ലഭിച്ചത്. ഇതേ പഞ്ചായത്തിലെ തന്നെ മറ്റൊരു മേഖലയായ 314 ൽ നിന്നും 9 കുഞ്ഞുങ്ങളേയും ലഭിച്ചു. ആകെ 17 കുഞ്ഞുങ്ങൾ. ഇവയെ കോതമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഏറ്റെടുത്തു. തുടർന്ന് കോതമംഗലം നഗരത്തിൽ ഉള്ള ഒരു കുളത്തിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇവ വലുതാകുമ്പോൾ സ്വയം പറന്നു കാട്ടിലേക്ക് പോകുമെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്. അതുവരെ അവയെ സംരക്ഷിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. എന്തായാലും കോതമംഗലത്തുകാർക്ക് ഒരു വലിയ കൗതുക കാഴ്ച തന്നെയാണ് ഇതുമൂലം ലഭിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇവയെ സന്ദർശിക്കാനായി എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: