സ്കൂൾ പ്രവേശനം; അയർലൻഡിൽ കത്തോലിക്ക അതിരൂപത ”സിബ്ലിംഗ്-ഫസ്റ്റ്” മുൻഗണന പദ്ധതി അവസാനിപ്പിക്കും

അയർലണ്ടിൽ നിരവധി പ്രൈമറി സ്കൂളുകളാണ് കത്തോലിക്ക അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നത്. ഡബ്ലിൻ, വിക്ലോ, കിൽഡെയർ, കാർലോ, ലാവോയിസ്, വെക്സ്ഫോർഡ് തുടങ്ങിയ പ്രദേശങ്ങളിലെ 90% സ്കൂളുകളും പ്രവർത്തിക്കുന്നത് അതിരൂപതയുടെ കീഴിലാണ്. ഈ സ്കൂളുകളിലെ പ്രവേശന മാനദണ്ഡങ്ങളിൽ അടിമുടി മാറ്റം വരുത്തുകയാണ് അതിരൂപത.

അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സഹോദരി- സഹോദരന്മാർക്ക് പ്രവേശന ഘട്ടത്തിൽ മുൻ‌ഗണന നൽകിയിരുന്നു. എന്നാൽ സിബ്ലിംഗ്-ഫസ്റ്റ് മുൻഗണന പദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അതിരൂപത അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ സ്കൂളുകളോട് ആവശ്യപ്പെടും.

പുതുക്കിയ നയങ്ങൾ ഈ മാസം സൈൻ ഓഫ് ചെയ്യാനാണ്‌ അതിരൂപതയയുടെ തീരുമാനം. ഈ നയങ്ങൾ 2021-22 സ്കൂൾ വർഷം മുതൽ പ്രാബല്യത്തിൽ വരും.

Share this news

Leave a Reply

%d bloggers like this: