ക്രിസ്മസ്കാല വിപണി മുന്നിൽ കണ്ട് ചില്ലറവ്യാപാരികൾ : സ്റ്റോക്ക് ക്ഷാമത്തിന്‌ സാധ്യത

ക്രിസ്മസ്കാല വിപണി അയർലണ്ടിന്റെ വ്യാപാര മേഖലയിൽ ഉണ്ടാക്കുന്ന കുതിപ്പ് ചെറുതൊന്നുമല്ല. എന്നാൽ ഈ വർഷത്തെ ഉത്സവവിപണി മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമാകാനാണ് സാധ്യത.

കൊറോണ വൈറസ് വ്യാപനം ബിസിനസ് മേഖലകളിൽ ഉണ്ടാക്കിയ അനശ്ചിതത്വമാണ് ഇതിനു കാരണം. ഫാഷൻ, ഹാർഡ്‌വെയർ തുടങ്ങി നിരവധി മേഖലകളിൽ സ്റ്റോക്ക് ക്ഷാമം നേരിടേണ്ടി വരുമെന്നാണ് സൂചന.

ഉത്സവ വിപണന സമയങ്ങളിൽ സാമൂഹിക അകലം പാലിക്കാനുള്ള നടപടികൾ സ്വീകരിക്കും. പ്രവർത്തന സമയം വിപുലീകരിക്കാനുള്ള പദ്ധതികളും പരിഗണനയിലാണ്.

നിർമ്മാണ സാമഗ്രികളുടെ വിപണനത്തിലും ഉണർവ് ഉണ്ടായിട്ടുണ്ട്. ഈ മേഖലയിലെ പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ തന്നെ പുനരാരംഭിച്ചിരുന്നു. ഇതാണ് നിർമ്മാണ വിപണന മേഖല ഉണരാൻ കാരണം.

Share this news

Leave a Reply

%d bloggers like this: