കോവിഡ് -19: ഡബ്ലിനിലെ രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ്, കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത

ഡബ്ലിനിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ അനുദിനം ഉയർന്ന തോതിൽ വർദ്ധനവ്. അണുബാധിതരുടെ എണ്ണം നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ സാഹചര്യം കണക്കിലെടുത്ത്‌ രോഗവ്യാപനം തടയുന്നതിനായി ഡബ്ലിനിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ്‌ സാധ്യത. ദേശീയ പൊതുജനാരോഗ്യ വിദഗ്ധ സംഘം (NPHET) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

ചർച്ചക്കു ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഡബ്ലിനിൽ കൂടുതൽ നിയന്ത്രണങ്ങൾ പൊതുജനാരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രണ്ടാമത്തെ സോണിലാണ് ഡബ്ലിൻ ഉൾപ്പെടെയുള്ള അയർലണ്ടിലെ ഭൂരിഭാഗം കൗണ്ടികളും ഉൾപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: