ഡബ്ലിനിൽ വൻ മയക്കുമരുന്ന് വേട്ട; 600K യൂറോയുടെ മയക്കുമരുന്ന് ഗാർഡ പിടിച്ചെടുത്തു

നോർത്ത് ഡബ്ലിനിൽ കഴിഞ്ഞ രാത്രി പരിശോധിച്ച കാറുകളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതെന്ന് ഗാർഡ അറിയിച്ചു.

Garda National Drugs and Organised Crime Bureau (GNDOCB) യുമായി ചേർന്നാണ് മൂന്നു വാഹനത്തിൽ നിന്നായി ഇത്രയും മയക്കുമരുന്ന് കണ്ടെടുത്തത്.
ഡബ്ലിനിലെ Swordsൽ ആണ് സംഭവം.

3,50,000 യൂറോ വിലവരുന്ന കൊക്കെയ്നും 2,60,000 യൂറോ വിലമതിക്കുന്ന കഞ്ചാവും ആണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത് മൂന്നുപേരെയും നോർത്ത് ഡബ്ലിൻ ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. തുടരന്വേഷണം പുരോഗമിക്കുന്നു.

അതേ സമയം തന്നെ ഒരു ലക്ഷം യൂറോ വിലമതിക്കുന്ന കഞ്ചാവ് വെക്സ്ഫോർഡിൽ പിടികൂടി. ഇതിൻറെ ഭാഗമായി 30 വയസ്സുകാരനെ ഗാർഡ അറസ്റ്റ് ചെയ്തു. സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ച ഒരു കാറിൽ നിന്നാണ് കാർഡ ഇത് കണ്ടെടുത്തത്. ഇന്ന് രാവിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Share this news

Leave a Reply

%d bloggers like this: