പുതിയ പാൻഡെമിക് അൺ-എംപ്ലോയ്‌മെന്റ് പെയ്‌മെന്റ്: തൊഴിലില്ലായ്മ വേദനത്തിൽ അടിമുടി മാറ്റം വരുത്തി, പദ്ധതി പ്രാബല്യത്തിൽ

കോവിഡ് -19 വ്യാപനം മൂലം തൊഴിൽ മേഖലകളിൽ വൻ പ്രതിസന്ധിയാണ് നേരിട്ടത്. ഇത് പരിഹരിക്കുന്നതിനായി രോഗവ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ അയർലൻഡ് സർക്കാർ തൊഴിലില്ലായ്‌മ പേയ്‌മെന്റ് സ്കീം ആരംഭിച്ചിരുന്നു.

പ്രതിവാരം 350 യൂറോ വീതമാണ് വേതനം ലഭിച്ചിരുന്നത്. എന്നാൽ വേതന നിരക്ക് ഉൾപ്പെടെയുള്ള പദ്ധതിയുടെ  എല്ലാ തലങ്ങളിലും അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് പുതിയ പദ്ധതിയിൽ സർക്കാർ.

PUP-യുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ ഇന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. PUP പേയ്‌മെന്റ് ഏറ്റവും ഉയർന്ന നിരക്ക് 350 യൂറോയിൽ നിന്നും 300 യൂറോയായി കുറയും. 3 ലെവലുകളിലായിട്ടാകും പേയ്‌മെന്റ് നൽകുക.

PUP സ്കീം ആരംഭിക്കുന്നതിന് മുമ്പ് ആഴ്ചയിൽ 300 യൂറോയോ അതിൽ കൂടുതലോ വരുമാനം ലഭിച്ചിരുന്നവർക്ക് പ്രതിവാരം 300 യൂറോ വീതം ലഭ്യമാകും. ആഴ്ചയിൽ 200-300 യൂറോ വരെ വരുമാനം ലഭിച്ചിരുന്നവർക്ക് 250 യൂറോ  ലഭിക്കും. ആഴ്ചയിൽ 200 യൂറോയിൽ താഴെ വരുമാനം നേടിയിരുന്നവർക്ക് 203 യൂറോ വീതവും ലഭിക്കും.

ഈ നിരക്കുകൾക്ക് അനുസൃതമായിട്ടാകും സെപ്റ്റംബർ‌ 22 ചൊവ്വാഴ്ച മുതൽ ബാങ്ക് അക്കൗണ്ടുകളിൽ‌ നിന്നും പണം ലഭിക്കുക. 200,000-ത്തിലധികം പേർ ഇപ്പോഴും അൺ-എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് സ്വീകരിക്കുന്നുണ്ട്. 2020 അവസാനം വരെ ഈ പദ്ധതി തുടരാൻ മന്ത്രിസഭ തീരുമാനിച്ചതായാണ് റിപ്പോർട്ട്‌.

Share this news

Leave a Reply

%d bloggers like this: