കൊറോണ വൈറസ്: ഡബ്ലിന് ഇനിയുള്ള ദിവസങ്ങൾ നിർണായകം, മുന്നറിയിപ്പുമായി NPHET

കോവിഡ്-19 ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്തേത്. രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമാകാനുള്ള സാധ്യത വിദൂരമല്ലെന്നാണ് നിലവിലെ റിപ്പോർട്ട്. രോഗവ്യാപനം തടയാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് സർക്കാരും ആരോഗ്യവകുപ്പും.

റെസ്റ്റോറന്റുകളിലെയും പബുകളിലെയും ഇൻഡോർ ഡൈനിംഗ് നിയന്ത്രിക്കുന്നത് ഒഴിവാക്കാൻ NPHET നിരവധി ബദൽ നടപടികൾ പരിഗണിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവ പ്രാവർത്തികമല്ല. അതിനാൽ ഇൻഡോർ ഡൈനിംഗുകൾ അനുവദിക്കേണ്ടെന്നും സർക്കാരിന് നിർദ്ദേശം നൽകി.

ഡബ്ലിനിലെ വൈറസ് വ്യാപനം അങ്ങേയറ്റം നിർണായക ഘട്ടത്തിലാണെന്ന് ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘം സർക്കാരിന് മുന്നറിയിപ്പ് നൽകി. ഡബ്ലിനിലെ വൈറസ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടി വരും. ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ ഇതുമായി ബന്ധപ്പെട്ട ശുപാർശകൾ സർക്കാരിന് നല്കിയിട്ടുണ്ട്. കൂടുതൽ നിയന്ത്രണ നടപടികൾ സ്വീകരിക്കാതെ ഡബ്ലിനിലെ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാൻ പറ്റില്ലെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു.

ലെവൽ 3 പ്രകാരമുള്ള നിയന്ത്രണം നടപടികൾ പ്രയോഗിക്കേണ്ടതിന്റെ ആവശ്യകതയും NPHET സർക്കാരിനെ അറിയിച്ചതായാണ് സൂചന.

Share this news

Leave a Reply

%d bloggers like this: