കോർക്കിൽ വീൽചെയറിൽ നിന്നും തള്ളിയിട്ട് മോഷണശ്രമം : പ്രതി പോലീസ് കസ്റ്റഡിയിൽ

കോർക്കിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം കോർക്ക് നഗരത്തിൽ അംരങ്ങേറിയത്.

തിങ്കളാഴ്ച വൈകുന്നേരം 4 മണിയ്ക്കാണ് മോഷണം നടന്നത്. വീൽചെയറിലിരുന്ന ആളിനെ മോഷ്ടാവ് നിലത്തേക്ക് തള്ളിയിട്ടു. തുടർന്ന് പ്രതി അയാളുടെ പേഴ്സ് മോഷ്ടിക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഗാർഡാ ഉടൻ തന്നെ ആ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആരെയും അവിടെനിന്ന് ഉടനെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.

ബ്രിഡ്‌വെൽ ഗാർഡ സ്റ്റേഷൻ ആസ്ഥാനമായുള്ള പ്രതേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോർക്ക് നഗരത്തിലെ ഒരു വീട്ടിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

40 വയസുള്ള ആളാണ് പ്രതിയെന്നാണ് സൂചന. പ്രതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും തന്നെ ഗാർഡ പുറത്തു വിട്ടിട്ടില്ല. പ്രതിയെ കോർക്ക് ജില്ലാ കോടതിയിൽ ഹാജരാക്കും.

Share this news

Leave a Reply

%d bloggers like this: