ഡബ്ലിനിലെ ഏറ്റവും ഉയർന്ന കോവിഡ് വ്യാപന നിരക്ക് Blanchardstownൽ: നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ

ഡബ്ലിനിൽ കോവിഡ്-19 ബാധിതരുടെ എണ്ണം ദിനപ്രതി വർധിക്കുകയാണ്. രോഗബാധിതരുടെ എണ്ണം  നിയന്ത്രണാതീതമാകാനുള്ള സാധ്യത മുന്നിൽക്കണ്ട്, സ്ഥിതി നിയന്ത്രണം വിധേയമാക്കാനുള്ള നടപടികൾ സർക്കാരും സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 14 ദിവസത്തിനിടയിൽ അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ സർക്കാർ പുറത്തു വിട്ടിട്ടുണ്ട്. ഇതാദ്യമായാണ് പ്രാദേശിക കോവിഡ് ഡാറ്റകൾ തത്സമയം കോവിഡ് -19 ഓൺലൈൻ ഡാറ്റാ ഹബിൽ സർക്കാർ പ്രസിദ്ധീകരിച്ചത്. ഓരോ പ്രദേശത്തെയും ജനങ്ങളെ രോഗ വ്യാപനത്തെക്കുറിച്ച് അറിയിക്കുന്നതിനാണ് സർക്കാർ ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയത്.

വെസ്റ്റ് ഡബ്ലിനിലെ Blanchardstown-Mulhuddart മേഖലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ കോവിഡ് -19 സ്ഥിരീകരിച്ചത്. ഡബ്ലിനിൽ ഏറ്റവും കുറച്ച് പേർക്ക് രോഗം സ്ഥിരീകരിച്ചത് ബ്ലാക്ക് റോക്കിലാണ്. ഒരു ലക്ഷം പേരെ പരിഗണിച്ചാൽ, 35 പേർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളു. എന്നാൽ Blanchardstown-ൽ ഇത് 189 ആണ്.

ഇൻഡോർ ഡൈനിംഗ്, wet pubs, യാത്രകൾ തുടങ്ങിയവയ്‌ക്ക് ഡബ്ലിനിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത മറ്റ് ചില കൗണ്ടികളെക്കാൾ കുറവാണ് ഡബ്ലിനിലെ ചില പ്രദേശങ്ങളിലെ രോഗബാധിതരുടെ എണ്ണം.

സർക്കാരിന്റെ കണക്കുകൾ പ്രകാരം ഒരു ലക്ഷം പേരെ പരിഗണിച്ചാൽ ടാലാഗ് സെൻ‌ട്രലിൽ 175 പേർക്കും കിൽ‌ഡെയറിലെ സെൽ‌ബ്രിഡ്ജിൽ 171പേർക്കും ഡബ്ലിൻ സൗത്ത്-വെസ്റ്റ് ഇന്നർ സിറ്റിയിൽ 162 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പ്, ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം, ആരോഗ്യ സേവന എക്സിക്യൂട്ടീവ്, ഹെൽത്ത് ഇന്റലിജൻസ് യൂണിറ്റ്, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, ഓർഡനൻസ് സർവേ അയർലൻഡ്, Maynooth University എന്നീ മേഖലകളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് സർക്കാർ പുറത്തിറക്കിയ പുതിയ കോവിഡ്-19 ഡാറ്റ.

Share this news

Leave a Reply

%d bloggers like this: