ഡബ്ലിനിൽ ലെവൽ 3 നിയന്ത്രണങ്ങൾ : നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ ഗാർഡ

ഡബ്ലിനിൽ കോവിഡ്-19 വ്യാപനം രൂക്ഷമാകുകയാണ്. ലെവൽ 3 പ്രകാരമുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത NPHET സർക്കാരിനെ അറിയിച്ചിരുന്നു.

തുടർന്ന് സർക്കാർ ഇന്നലെ അർദ്ധരാത്രി മുതൽ ഡബ്ലിനിൽ ലെവൽ 3 പ്രകാരമുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങൾ പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് പുതിയ നിയന്ത്രണങ്ങൾ പാലിക്കാൻ തലസ്ഥാന നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ പ്രദേശങ്ങളിലെ പരിശോധനകൾക്കായി കൂടുതൽ ഗാർഡയേയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഡബ്ലിനിൽ പുതിയ നിരവധി ചെക്ക്പോസ്റ്റുകളും ഇതിനുവേണ്ടി സ്ഥാപിക്കും.

Share this news

Leave a Reply

%d bloggers like this: