ഒരൊറ്റ ചാറ്റ് വാൾപേപ്പറിന്റെ കാലം കഴിഞ്ഞു; വ്യത്യസ്ത വാൾപേപ്പർ പരിഷ്കാരവും ആയി വാട്സ്ആപ്പ്

ഓരോരുത്തരുമായുള്ള ചാറ്റ് വാൾപേപ്പർ സെക്ഷനിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഓരോ ചാറ്റ് റൂമിലും ഇഷ്ടാനുസരണം വ്യത്യസ്ത വാൾപേപ്പറുകൾ സെറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ പുതിയ ഫീച്ചർ ഉടനെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ ഈ സവിശേഷത ലഭ്യമാവുകയുള്ളു.

ആൻഡ്രോയിഡിനായി ലഭ്യമായ 2.20.200.11 ബീറ്റ അപ്‌ഡേറ്റിലാണ് ഓരോ ചാറ്റിലും വ്യത്യസ്ത വാൾപേപ്പറുകൾ സെറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഫീച്ചർ എങ്ങനെയായിരിക്കും ഉണ്ടായിരിക്കുക എന്ന് കാണിക്കുന്ന സ്ക്രീൻഷോട്ടും പുറത്ത് വിട്ടിട്ടുണ്ട്. വാൾപേപ്പർ സെറ്റിങ്സ് മെനുവിലാണ് ഉപയോക്താക്കൾക്ക് വാൾപേപ്പറുകൾ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാക്കുന്നത്.

പുതിയ വാൾപേപ്പർ സെറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ നിലവിലെ ചാറ്റിനായോ അതല്ലെങ്കിൽ എല്ലാ ചാറ്റുകൾക്കുമായോ വാൾപേപ്പർ സെറ്റ് ചെയ്യാൻ സാധിക്കും. ഇതിൽ ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. ഓരോ ചാറ്റലുമുള്ള വാൾപേപ്പറുകൾ വ്യത്യസ്തമായി സെറ്റ് ചെയ്യുകയോ അതല്ലെങ്കിൽ എല്ലാ ചാറ്റുകൾ‌ക്കുമായുള്ള വാൾ‌പേപ്പർ നിലവിലുള്ള ഫീച്ചർ പോലെ തിരഞ്ഞെടുക്കുകയോ ചെയ്യാം. 

വാൾപേപ്പറിൽ ചിത്രങ്ങളോ ഡൂഡിലോ നൽകുന്നത് ഇഷ്ടമല്ലാത്ത ആളുകൾക്കായി വാട്സ്ആപ്പ് പ്ലെയിൻ വാൾപേപ്പറുകളും നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ കാണണം എന്ന് തീരുമാനിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഈ പുതിയ ഫീച്ചറിലൂടെ ലഭിക്കും. വെക്കേഷൻ മോഡ്, ഓട്ടോ ആർക്കൈവ് ചാറ്റ്സ് എന്നീ രണ്ട് ഫീച്ചറുകൾ കൂടി ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

Share this news

Leave a Reply

%d bloggers like this: