ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂൾ, ടോട്ടനം, അഴ്‌സണൽ തിളങ്ങി

ആദ്യപകുതിയിൽ ചെൽസി പ്രതിരോധം ലിവർപൂൾ ആക്രമണങ്ങളെ ചെറുത്തുനിന്നു. എന്നാൽ, ആദ്യപകുതിയുടെ അവസാന നിമിഷം മാനെയെ വീഴ്‌ത്തിയതിന്‌ പ്രതിരോധക്കാരൻ ആൻഡ്രിയാസ്‌ ക്രിസ്‌റ്റെൻസൻ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായത്‌ ചെൽസിയെ ക്ഷീണിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മാനെയുടെ ഹെഡർ ചെൽസിയുടെ മുറിവിൽ ഉപ്പ്‌ പുരട്ടി. പിന്നാലെ ഗോൾ കീപ്പർ കെപ അരിസബലാഗയുടെ വൻപിഴവ്‌ ചെൽസിയുടെ ശേഷിച്ച വീര്യവും കെടുത്തി. കെപ പന്ത്‌ നേരെ അടിച്ചുകൊടുത്തത്‌ മാനെയുടെ കാലുകളിലേക്കായിരുന്നു. ആ വീഴ്‌ചയിൽനിന്ന്‌ പിന്നെ ചെൽസി കരകയറിയില്ല. 2-0 വിജയം ലീവർപൂൾ ആഘോഷിച്ചു. ലിവർപൂളിനായി തിയാഗോ അലസാൻഡ്ര അരങ്ങേറ്റം കുറിച്ചു. 

മറ്റൊരു മത്സരത്തിൽ സതാംപ്‌ടണെ 5–-2ന്‌ തകർത്ത്‌ ടോട്ടനം ഹോട്‌സ്‌പർ സീസണിലെ ആദ്യജയം കുറിച്ചു. നാല്‌ ഗോളുമായി സൺ ഹ്യൂങ്‌ മിൻ കളംനിറഞ്ഞു. ഒരു ഗോൾ അടിക്കുകയും നാലെണ്ണത്തിന്‌ അവസരമൊരുക്കുകയും ചെയ്‌ത ഹാരി കെയ്‌നും തിളങ്ങി. അഴ്‌സണൽ വെസ്‌റ്റ്‌ഹാം യുണൈറ്റഡിനെ 2–-1ന്‌ തോൽപ്പിച്ചു. അഴ്‌സണലിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്

Share this news

Leave a Reply

%d bloggers like this: