കാർലോയിൽ ജീപ്പും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാളുടെ നില ഗുരുതരം

കാർലോ കൗണ്ടിയിൽ ജീപ്പും മോട്ടോർ സൈക്കിളും കൂട്ടയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാളിന് ഗുരുതരമായി പരിക്കേറ്റു. മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന വയോധികനാണ്‌ (50)ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.10-ഓടെ N80 Ravenswood, Bunclody-യിൽ വച്ചാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് വൻ ഗതാഗതകുരുക്കാണ് പ്രദേശത്ത്‌ ഉണ്ടായത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മോട്ടോർ സൈക്കിൾ യാത്രികനെ ഉടൻ ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. എയർലിഫ്റ്റ് ഉപയോഗിച്ചാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. ജീപ്പ് ഡ്രൈവറിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

ഗാർഡയുടെ ഫോറൻസിക് വിദഗ്ദ്ധർ അപകടസ്ഥലം പരിശോധിച്ചു. പരിശോധനകൾക്കായി റോഡ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. റോഡ് വീണ്ടും തുറന്നതായി ഗാർഡ അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിച്ചിട്ടുള്ളവർ 059 913 6620 എന്ന കാർഡോ ഗാർഡ സ്റ്റേഷൻ നമ്പറിലോ 1800 666 111 എന്ന ഗാർഡ കോൺഫിഡൻഷ്യൽ നമ്പറിലോ ബന്ധപ്പെടണം. അതുമല്ലെങ്കിൽ സമീപത്തുള്ള ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: